
ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് നോർത്ത് ഈസ്റ്റ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം.
Playoffs! ✅
— NorthEast United FC (@NEUtdFC) March 3, 2025
We Qualify for the ISL playoffs for the first time after four years and what a way to do it! 🔥🔥🔥#StrongerAsOne #8States1United pic.twitter.com/Gvv90jCbTR
ആദ്യപകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി നെസ്റ്റർ ആൽബിയച്ച്, ജിതിൻ എംഎസ്, അലാദ്ദീൻ അജറൈ എന്നിവരാണ് വലകുലുക്കിയത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ചെന്നൈയിൻ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഇതിനിടെ 81-ാം മിനിറ്റിൽ ചെന്നൈയിന്റെ റയാൻ എഡ്വേർഡ്സ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്താവുകയും ചെയ്തു.
ഇതോടെ ഈ സീസണിൽ ഏഴാം തവണയും ക്ലീൻ ഷീറ്റ് നിലനിർത്തുകയും അർഹമായ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. 23 മത്സരങ്ങളിൽ നിന്ന് 35 പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. 2020-21 സീസണിന് ശേഷം ആദ്യമായാണ് അവർ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) പ്ലേഓഫിൽ ഇടം നേടുന്നത്.
Content Highlights: ISL 2025: NorthEast United qualify for ISL playoffs with 3-0 win over Chennaiyin FC