
ഇന്ത്യൻ സൂപ്പർ ലീഗ് 2025 സീസണിലെ തങ്ങളുടെ അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഹൈദരാബാദ് എഫ്സിയാണ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന എതിരാളി. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്.
Ready to fight tonight for the final time this season 🐘⚪️
— Kerala Blasters FC (@KeralaBlasters) March 12, 2025
🆙 THE BLASTERS 👊🏻#KeralaBlasters #KBFC #YennumYellow #ISL #HFCKBFC pic.twitter.com/fyMoLgfSJo
അവസാന ഹോം മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തിൽ ഇറങ്ങുന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മാർച്ച് ഏഴിന് നടന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയെയാണ് കൊമ്പന്മാർ വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.
ഇരുടീമുകളും പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. അതേസമയം ഹൈദരാബാദ് എഫ്സി 12-ാം സ്ഥാനത്തും. സീസണിൽ 23 മത്സരങ്ങളിൽ നിന്ന് നാല് വിജയം മാത്രമാണ് ഹൈദരാബാദ് എഫ്സിക്ക് ഇതുവരെ നേടാനായത്. കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത് എട്ട് കളിയിലും. ഇരു ടീമുകളും ആശ്വാസ ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാവും ഇറങ്ങുക.
Content Highlights: ISL: Hyderabad FC host Kerala Blasters in final league phase match