
ഭാഗ്യ നിർഭാഗ്യങ്ങൾ നിറഞ്ഞുനിന്ന നാടകീയ രാത്രിയിക്കൊടുവിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് റയൽ മാഡ്രിഡ്. ആദ്യ പാദത്തിൽ 2-1 ന്റെ ജയവുമായി എത്തിയ റയലിനെ ആദ്യ 30 സെക്കന്റുകൾക്കുള്ളിൽ തന്നെ ഞെട്ടിച്ച് അഗ്രിഗേറ്റ് ടോട്ടലിൽ അത്ലറ്റികോ ഒപ്പമെത്തിയിരുന്നു. കൊണാർ ഗാലഗറാണ് സ്വന്തം കാണികൾക്ക് മുമ്പിൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്.
എന്നാൽ തുടർന്ന് ആദ്യ പകുതിയിലും രണ്ടാം പകുതിയിലും എക്സ്ട്രാ ടൈമുകളിലും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ എംബാപ്പെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വിനീഷ്യസ് ജൂനിയർ പുറത്തേക്കടിക്കുകയും ചെയ്തു. എന്നാൽ ഷൂട്ട് ഔട്ടിൽ ചാംപ്യൻസ് ലീഗ് റെക്കോർഡ് ജേതാക്കൾ 4-2 ന്റെ ജയം നേടുകയായിരുന്നു.
Content Highlights:Atletico Madrid vs Real Madrid