ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്; ബ്രൈട്ടനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

മറ്റൊരു മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് ഐസ്പിച്ച് ടൗണിനെ പരാജയപ്പെടുത്തി

dot image

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോളിൽ ബ്രൈട്ടനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില. ഇരുടീമുകളും രണ്ട് വീതം ​ഗോളുകൾ നേടി. 11-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ എർലി​ങ് ഹാലണ്ടും 39-ാം മിനിറ്റിൽ ഒമർ മാർമൗഷുമാണ് സിറ്റിക്കായി ​ഗോളുകൾ നേടിയത്. സമനിലയിലെ ഒരു പോയിന്റിന്റോടെ പെപ് ​ഗ്വാർഡിയോളയുടെ സിറ്റി പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തായി.

മറ്റൊരു മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് ഐസ്പിച്ച് ടൗണിനെ പരാജയപ്പെടുത്തി. അന്തോണി എലാങ്കെയുടെ ഇരട്ട ​ഗോളാണ് നോട്ടിങ്ഹാം ഫോറസ്റ്റിന്റെ വിജയത്തിൽ നിർണായകമായത്. സതാംടണിനെതിരെ വോൾവ്സും വിജയം നേടി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു വോൾവ്സിന്റെ വിജയം.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ 29 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. 21 ജയവും ഏഴ് സമനിലയുമുള്ള ലിവർപൂൾ സീസണിൽ ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിന് 28 മത്സരങ്ങളിൽ നിന്ന് 55 പോയിന്റ് മാത്രമാണ് നേടാനായത്.

Content Highlights: Brighton got late equaliser, settled Man City in a draw

dot image
To advertise here,contact us
dot image