
കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് സൂപ്പർസ്റ്റാർ നെയ്മറെ ഒഴിവാക്കി. ജനുവരിയിൽ തന്റെ മുൻ ക്ലബ്ബായ സാന്റോസിൽ നെയ്മർ തിരിച്ചെത്തിയെങ്കിലും കരിയറിലുടനീളം തന്നെ പിന്തുടർന്നുകൊണ്ടരിക്കുന്ന പരിക്ക് വീണ്ടും വില്ലനായിരുന്നു. മാർച്ച് 2 നാണ് അവസാനമായി നെയ്മർ സാന്റോസിനായി കളിച്ചത്.
ഒന്നരവർഷമായി പരിക്കുമൂലം പുറത്തായിരുന്ന നെയ്മർ ഈ വർഷമാദ്യം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയതും അൽ ഹിലാലിൽ നിന്ന് ബ്രസീലിയൻ ക്ലബായ സാന്റോസിലെത്തിയതും താരത്തിനും ആരാധകർക്കും വലിയ പ്രതീക്ഷ നൽകിയിരുന്നു. നെയ്മറിന്റെ അഭാവത്തിൽ റയൽ മാഡ്രിഡിന്റെ യുവ സ്‌ട്രൈക്കർ എൻഡ്രിക്കിനെ ടീമിലേക്കെടുത്തു.
ഗോൾ കീപ്പർ എഡേഴ്‌സണ് പകരം ലിയോണിന്റെ ലൂക്കാസ് പെറിയെയും ഗോ ഡിഫൻഡർ ഡാനിലോയ്ക്ക് പകരം അലക്‌സ് സാൻഡ്രോയും ടീമിലെത്തി. പരിശീലകൻ ഡോറിവൽ ജൂനിയറിന്റെ വീഡിയോ പ്രസ്താവനയിലൂടെയാണ് ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ ഈ തീരുമാനം പ്രഖ്യാപിച്ചത്.
Content Highlights:Neymar out of Brazil's FIFA World Cup qualifier