
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിൽ ബ്രൈറ്റണോട് 2 -2 ന്റെ സമനില വഴങ്ങേണ്ടി വന്നു. 11 മിനിറ്റിൽ ഏർലിങ് ഹാളണ്ടിന്റെ ഗോളിലൂടെ സിറ്റിയാണ് സ്കോർ തുറന്നത്. എന്നാൽ 21-ാം മിനിറ്റിൽ എസ്തുപിനാന്റെ കിടിലൻ ഫ്രീകിക്കിൽ ബ്രൈറ്റൺ മറുപടി നൽകി.
39-ാം മിനിറ്റിൽ ഗുണ്ടോഗന്റെ അസിസ്റ്റിൽ ഒമർ മർമൂഷ് ഗോൾ നേടിയതോടെ ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രൈറ്റൺ അതും മറികടന്നു. സമനിലയോടെ 48 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 29 മത്സരങ്ങളാണ് സിറ്റി പൂർത്തിയാക്കിയിട്ടുള്ളത്. ഇതേയെണ്ണം മത്സരങ്ങളിൽ നിന്ന് 47 പോയിന്റുള്ള ബ്രൈറ്റൺ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
ontent Highlights: Draw with Brighton; Manchester City in fifth place in the English Premier League