കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; താൽകാലിക പരിശീലകനും ക്ലബ് വിടുന്നു

അടുത്ത സീസണിൽ ഹൈദരാബാദ് എഫ്‌സിയുടെ മുഖ്യപരിശീലകനാകുമെന്നാണ് റിപ്പോർട്ടുകൾ

dot image

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ താൽകാലിക പരിശീലകരിലൊരാളായ തോമസ് ചൂർസ് ക്ലബ്ബ് വിടും. അടുത്ത സീസണിൽ ഹൈദരാബാദ് എഫ്‌സിയുടെ മുഖ്യപരിശീലകനാകുമെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദ് എഫ്‌സിയെ നിലവിൽ മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്താണ് പരിശീലിപ്പിക്കുന്നത്.

കേരളത്തെ തോമസും മലയാളി പരിശീലകനായ മൈക്കൽ സ്റ്റാറെയുമാണ് പരിശീലിപ്പിച്ചിരുന്നത്. അതേ സമയം കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹൈദരാബാദ് എഫ്‌സി പന്ത്രണ്ടാം സ്ഥാനത്തുമാണ് സീസൺ അവസാനിപ്പിച്ചത്.

Content Highlights: Kerala Blasters suffer setback; interim coach also leaves the club

dot image
To advertise here,contact us
dot image