ഛേത്രിക്കും ഇന്ത്യയ്ക്കും രാജകീയ തിരിച്ചുവരവ്; 2024 ലെ ജയരഹിത കലണ്ടറിന് ശേഷം 2025 ൽ വിജയത്തുടക്കം

ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള തുടക്കം.

dot image

സുനി ഛേത്രി അന്തരാഷ്ട്ര ഫുട്ബാളിലേക്ക് തിരിച്ചുവന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം. മാലദ്വീപിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ഇന്ത്യ ജയിച്ചത്. ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള തുടക്കം.

ഇന്ത്യയ്ക്ക് വേണ്ടി രാഹുൽ ബെക്കെ, ലിസ്റ്റൻ കൊളാക്കോ, സുനിൽ ഛേത്രി എന്നിവരാണ് ഗോൾ നേടിയത്. യഥാക്രമം 34 , 66 , 76 മിനിറ്റുകളിലായിരുന്നു ഗോൾ. മൂന്നും ഹെഡർ ഗോളുകളായിരുന്നു. അതേ സമയം ഇന്ത്യൻ ടീം നായകനായിരുന്ന സുനിൽ ഛേത്രി കഴിഞ്ഞ ജൂണിൽ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചിരുന്നു. എന്നാൽ, പരിശീലകൻ മനോളോ മാർക്വേസിന്റെ അഭ്യർഥന മാനിച്ചാണ് താരം അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചെത്തിയത്.

Content Highlights:India wins brilliantly in Suni Chhetri's return to international football

dot image
To advertise here,contact us
dot image