
2026-ലെ ഫുട്ബോൾ ലോകകപ്പ് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. ഉറുഗ്വേ-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്. 13 കളികളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്.
🚨 BREAKING: Argentina are officially qualified to the World Cup 2026. 🏆 🇺🇸🇲🇽🇨🇦 pic.twitter.com/xMsRJONOmn
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 25, 2025
ചിരവൈരികളായ ബ്രസീലിനെതിരെ പുരോഗമിക്കുന്ന മത്സരത്തിന് മുമ്പുതന്നെ അർജന്റീന 2026 ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബൊളീവിയയും ഉറുഗ്വേയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെ അർജന്റീന യോഗ്യത സ്വന്തമാക്കുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനേക്കാൾ ആറ് പോയിന്റ് മുന്നിലും ഏഴാം സ്ഥാനത്തുള്ള ബൊളീവിയയേക്കാൾ 13 പോയിന്റ് മുന്നിലുമാണ് അർജന്റീന ഇപ്പോൾ.
അതേസമയം ബോളീവിയയ്ക്കെതിരായ ഉറുഗ്വേയുടെ ഇന്നത്തെ മത്സരത്തിലെ പ്രതിരോധം അർജന്റീനയുടെ യോഗ്യത ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ബൊളീവിയയ്‌ക്കെതിരെ ഗോൾകീപ്പർ സെർജിയോ റോച്ചെ ഏഴ് സേവുകൾ എടുത്തു. 2021 ഒക്ടോബറിൽ ബ്രസീലിനെതിരെ ഫെർണാണ്ടോ മുസ്ലേര നടത്തിയ ഒമ്പത് സേവുകൾക്ക് ശേഷം ഒരു യുറുഗ്വേ ഗോൾകീപ്പറും നേടാത്ത നേട്ടമാണിത്. മത്സരത്തിനിടെ ബൊളീവിയ 32 ഷോട്ടുകൾ പോസ്റ്റിലേക്ക് പായിച്ചു. മത്സരത്തിൽ ആരും ഗോളടിക്കാതെ പിരിയുകയായിരുന്നു.
Content Highlights: Reigning champions Argentina book spot at 2026 World Cup after Bolivia fail to beat Uruguay