'ഫുട്‍ബോളിലൂടെയാണ് ഞങ്ങളുടെ മറുപടി'; ഒടുവിൽ ബ്രസീലിനോടുള്ള വിജയത്തിൽ പ്രതികരിച്ച് മെസ്സിയും

ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകർത്ത നിലവിലെ ചാമ്പ്യന്മാര്‍ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തിരുന്നു

dot image

ഇന്നലെ നടന്ന ഫിഫ 2026 ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചിരവൈരികളായ ബ്രസീലിനെതിരെ ഗംഭീര വിജയം നേടിയിരിക്കുകയാണ് അര്‍ജന്റീന. ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകർത്ത നിലവിലെ ചാമ്പ്യന്മാര്‍ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിജയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലയണൽ മെസ്സി. ഞങ്ങൾ എപ്പോഴും മറുപടി നൽകുക ഫുട്‍ബോളിലൂടെയാണെന്നായിരുന്നു മെസ്സിയുടെ പ്രതികരണം. മത്സരം നഷ്ടമായതിൽ തനിക്ക് ദുഃഖമുണ്ടെന്നും എന്നാൽ സഹതാരങ്ങളുടെ മിന്നും പ്രകടനത്തിൽ സന്തോഷവാനാണെന്നും മെസ്സി പറഞ്ഞു.

മത്സരത്തിന് മുമ്പ് റാഫീഞ്ഞയടക്കമുള്ള ബ്രസീലിയന്‍ താരങ്ങള്‍ അര്‍ജന്റീനിയന്‍ ടീമിനെ ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസ്താവനകൾക്ക് കൂടിയുള്ള മറുപടി കൂടിയാണ് മെസ്സി നൽകിയത്. നേരത്തെ റോഡ്രിഗോ ഡി പോള്‍, അൽവാരസ് അടക്കമുള്ള പല താരങ്ങളും മറുപടിയുമായിരംഗത്തെത്തിയിരുന്നു. ഇനി അവര്‍ തങ്ങളെ ബഹുമാനിക്കട്ടെയെന്നാണ് ഡി പോള്‍ പറഞ്ഞത്. മെസ്സി കൂടി ഉണ്ടായിരുന്നെങ്കില്‍ രണ്ടുമൂന്നു ഗോളുകള്‍ അധികം നേടാമായിരുന്നുവെന്ന് ജൂലിയന്‍ അല്‍വാരസും പറഞ്ഞു. റാഫീഞ്ഞയോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു, അയാള്‍ പറഞ്ഞതെല്ലാം രാജ്യത്തിന് വേണ്ടിയാണെന്ന് ലയണല്‍ സ്‌കലോണിയും പറഞ്ഞു.

Content Highlights: lional messi on Argentina win vs brazil

dot image
To advertise here,contact us
dot image