2026 ൽ അർജന്റീന ലോകകപ്പ് നേടിയാൽ അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിക്കും; എമിലിയാനോ മാർട്ടിനസ്

2022 ലോകകപ്പ് നേട്ടത്തിലും നിർണായക റോൾ വഹിച്ച ഗോൾ കീപ്പറായിരുന്നു മാർട്ടിനസ്

dot image

2026 ൽ അർജന്റീന ലോകകപ്പ് നേടിയാൽ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് എമിലിയാനോ മാർട്ടിനസ്. തുടർച്ചയായ കിരീടങ്ങൾ നേടുന്നതാണ് വിരമിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമെന്ന് മാർട്ടിനസ് പറഞ്ഞു. 'നമ്മൾ തുടർച്ചയായി രണ്ട് ലോകകപ്പുകൾ നേടിയാൽ മാത്രം മതി, ആ നേട്ടത്തിൽ ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കും', മാർട്ടിനസ് കൂട്ടിച്ചേർത്തു.

2022 ലോകകപ്പ് നേട്ടത്തിലും നിർണായക റോൾ വഹിച്ച ഗോൾ കീപ്പറായിരുന്നു മാർട്ടിനസ്. 2021, 2024 കോപ്പ അമേരിക്ക കിരീട വിജയത്തിലും മാർട്ടിനസ് ഉണ്ടായിരുന്നു. 2023 , 2024 വർഷങ്ങളിൽ യാഷിൻ പുരസ്‌കാരം നേടി. 2022 , 2024 വർഷങ്ങളിൽ ഫിഫയുടെ ബെസ്റ്റ് ഗോൾ കീപ്പർ പുരസ്കാരവും നേടി. 2022 ലോകകപ്പ്, 2021, 2024 കോപ്പ അമേരിക്ക എന്നീ ടൂർണമെന്റുകളിൽ ഗോൾഡൻ ഗ്ലൗവും സ്വന്തമാക്കി.

Content Highlights: Martinez clarifies retirement promise

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us