
പ്ളേ ഓഫ് പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയെ ഗോളിൽ മുക്കി ബെംഗളൂരു എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനൽ കടന്നു. എതിരില്ലാത്ത അഞ്ചുഗോളിനാണ് ബെംഗളൂരു മുംബൈയെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ ബെംഗളൂരു രണ്ട് ഗോളിന് മുന്നിലെത്തിയിരുന്നു.
ഒമ്പതാം മിനിറ്റിൽ സുരേഷ് സിങാണ് ആദ്യ ഗോൾ നേടിയത്. 42-ാം മിനിറ്റിൽ എഡ്ഗർ മെൻഡസ് പെനാൽറ്റിയിലൂടെ ഗോൾ ലീഡ് രണ്ടാക്കി മാറ്റി.ശേഷം റയാൻ വില്യംസ് 62-ാം മിനിറ്റിലും സുനിൽ ഛേത്രി 76-ാം മിനിറ്റിലും 83-ാം പെരേര ഡയസും ഗോൾ നേടി. സെമിയിൽ എഫ്‌സി ഗോവയെയാകും ബെംഗളൂരു നേരിടുക. ഏപ്രിൽ ആറിനാണ് ഈ സെമിഫൈനൽ.
Content Highlights: Bengaluru FC qualify for ISL semifinals with 5-0 win over Mumbai City FC