
എഫ്എ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഫുൾഹാമിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസ്. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെ തോൽപ്പിച്ചത്. ക്രിസ്റ്റൽ പാലസിന് വേണ്ടി എബെ റെച്ചി എസെ, ഇസ്മായില സെർ, എഡി നികേതി എന്നിവർ ഗോൾ നേടി. 34 , 38 , 74 മിനിറ്റുകളിലായിരുന്നു ഗോൾ.
ഇന്ന് നടക്കുന്ന മറ്റൊരു എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിൽ നോട്ടിങ്ങ്ഹാം ഫോറസ്റ്റ് ബ്രൈറ്റണെ നേരിടും. ഇന്ത്യൻ സമയം രാത്രി പത്തേമുക്കാൽ മുതലാണ് മത്സരം. ബാക്കി ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെയും നടക്കും.
Content Highlights: Fulham 0-3 Crystal Palace