
34 വർഷത്തിന് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് എഫ് എ കപ്പ് സെമി ഫൈനലിൽ. ബ്രൈറ്റണെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് നോട്ടിങ്ഹാം സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തത്. കളിയുടെ മുഴുവൻ സമയവും അധിക സമയവും ഗോൾ രഹിത സമനിലയായതിന് ശേഷമായിരുന്നു പെനാൽറ്റി ഷൂട്ടൗട്ട്. ഷൂട്ടൗട്ടിൽ ജാക്ക് ഹിൻഷൽവുഡിന്റെയും ഡീഗോ ഗോമസിന്റെയും പെനാൽറ്റികൾ നോട്ടിങ്ഹാം ഗോൾ കീപ്പർ മാറ്റ്സ് സെൽസ് തടഞ്ഞിട്ടു.
എഫ്എ കപ്പിലെ മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെ തോൽപ്പിച്ചു . എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെ തോൽപ്പിച്ചത്. ക്രിസ്റ്റൽ പാലസിന് വേണ്ടി എബെ റെച്ചി എസെ, ഇസ്മായില സെർ, എഡി നികേതി എന്നിവർ ഗോൾ നേടി. 34 , 38 , 74 മിനിറ്റുകളിലായിരുന്നു ഗോൾ. എഫ് എ കപ്പിലെ ബാക്കി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ഇന്ന് നടക്കും. പ്രെസ്റ്റൺ ആസ്റ്റൺ വിലയേയും മാഞ്ചസ്റ്റർ സിറ്റി ബോൺ മൗത്തിനെയും നേരിടും.
Content Highlights: Brighton 0-0 Nottingham Forest (3-4 pens)