
കെയ്‌ലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ മികവിൽ ലെഗാനസിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലാലിഗ വമ്പന്മാരുടെ ജയം. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്‍സലോണയ്‌ക്കൊപ്പമെത്തി റയൽ. ഇരുവർക്കും ഇപ്പോൾ 63 പോയിന്റ് വീതമാണുള്ളത്. എന്നാൽ ഒരു മത്സരം കുറച്ചാണ് ബാഴ്‍സ കളിച്ചിട്ടുള്ളത്.
32-ാം മിനിറ്റിൽ എംബാപ്പെ തന്നെയാണ് കളിയിലെ ഗോൾ സ്കോറിങ്ങിന് തുടക്കമിട്ടത്. എന്നാൽ ഡീഗോ ഗാർസിയയിലൂടെയും ഡാനി റാബയിലൂടെയും ലെഗാനസ് തിരിച്ചടിച്ചു. 33 , 41 മിനിറ്റുകളിലായിരുന്നു ഈ ഗോളുകൾ. ഇതോടെ റയൽ 2-1 ന് പിന്നിലായി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂഡ് ബെല്ലിങ്‌ഹാം സമനില നേടിയെടുത്തു. 76-ാം മിനിറ്റിൽ അതിശയിപ്പിക്കുന്ന ഫ്രീകിക്കിലൂടെ എംബാപ്പെ വിജയ ഗോൾ നേടി.
Content Highlights: Real Madrid 3-2 Leganes: