മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു

രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്

dot image

മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു. 60 വയസ്സായിരുന്നു. കേരള പോലീസ് റിട്ട അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.

1964-ൽ പയ്യന്നൂരിലെ അന്നൂരിലാണ് ബാബുരാജ് ജനിക്കുന്നത്. കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്ന ബാബുരാജിന്. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ലഭിച്ചു. 2020-ൽ കേരള പോലീസിൽനിന്ന് വിരമിച്ചു.

വിദ്യാഭ്യാസ കാലത്ത് പയ്യന്നൂർ കോളേജ് ടീമിലും അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചു. 1986-ൽ ഹവിൽദാറായി കേരള പൊലീസിൽ ചേർന്നു. യു ഷറഫലി, വി പി സത്യൻ, ഐ എം വിജയൻ, സി വി പാപ്പച്ചൻ, കെ ടി. ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങി പ്രതിഭകൾക്കൊപ്പം പന്തുതട്ടി.

ontent highlights: former santosh trophy player m baburaj passes away

dot image
To advertise here,contact us
dot image