
ലാലിഗയിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വലൻസിയയോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോറ്റു. 17 വർഷത്തിന് ശേഷമാണ് സാന്റിയാഗോ ബെർണബ്യുവിൽ വലൻസിയ ജയിക്കുന്നത്.
13 -ാം മിനിറ്റിൽ തന്നെ മുന്നിലെത്താനുള്ള റയലിന്റെ സുവർണാവസരം വിനീഷ്യസ് ജൂനിയർ പാഴാക്കി. അധികം വൈകാതെ വലൻസിയ ആദ്യ ഗോൾ നേടി. 15 -ാം മിനിറ്റിൽ ഡിയാഖാബിയിലൂടെയാണ് വല കുലുക്കിയത്. 50-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയ സമനില ഗോൾ കണ്ടെത്തി. എന്നാൽ 95-ാം മിനിറ്റിൽ ഹ്യുഗോ ഡുറോയിലൂടെ വലൻസിയ സമനില ഗോൾ നേടി.
തോൽവിയോടെ വലിയ തിരിച്ചടിയാണ് റയലിന് ലാലിഗ പോയിന്റ് ടേബിളിൽ ഉണ്ടായിട്ടുള്ളത്. ബാഴ്‌സലോണയ്‌ക്കൊപ്പമെത്താനുള്ള സുവർണാവസരം കളഞ്ഞുകുളിച്ച റയലിന് 30 മത്സരങ്ങളിൽ നിന്ന് 63 പോയിന്റാണുള്ളത്. 29 മത്സരങ്ങളിൽ നിന്ന് ബാഴ്‌സലോണയ്ക്ക് 66 പോയിന്റുണ്ട്.
Content Highlights: Real Madrid v Valencia