ISL ക്ഷീണം മാറ്റാൻ ബ്ലാ​സ്റ്റേ​ഴ്സ്; സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ബഗാനെ നേരിടും

സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സിനെ നേരിടും

dot image

സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സിനെ നേരിടും. ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഷീ​ൽ​ഡും കി​രീ​ട​വും സ്വ​ന്ത​മാ​ക്കി​യ ടീമാണ് ബഗാൻ. സൂ​പ്പ​ർ ക​പ്പി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ ത​ക​ർ​ത്ത ആത്‌മവിശ്വാസത്തിലാണ് ക​ലിം​ഗ സ്റ്റേ​ഡി​യത്തിൽ കൊമ്പന്മാർ ഇറങ്ങുന്നത്. ഐ എസ് എല്ലിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന്റെ ക്ഷീണം തീർക്കുക കൂടിയാണ് ലക്ഷ്യം.

അതേ സമയം ബ്ലാ​സ്റ്റേ​ഴ്സി​ൽ പ്രധാന താരങ്ങളെല്ലാം അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഐ എസ് എൽ സീസണിന് ശേഷം പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയ ബഗാൻ നിരയിൽ പക്ഷെ മലയാളി താരങ്ങളായ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദും ആ​ഷി​ഖ് കു​രു​ണി​യ​നും കളിക്കുന്നുണ്ട്. പോ​ർ​ച്ചു​ഗീ​സു​കാ​ര​ൻ ഡി​ഫ​ൻ​ഡ​ർ നൂ​നോ റെ​യ്സാ​ണ് ബാഗാന്റെ ഏക വി​ദേ​ശ​താ​രം.

അതേ സമയം കണക്കുകകളിലും കടലാസിലും ഏറെ മുന്നിലാണ് ബഗാൻ. ഐ​ എ​സ് എ​ല്ലി​ൽ ഈ ​സീ​സ​ണി​ൽ ര​ണ്ട് ത​വ​ണ ബ​ഗാ​നോ​ട് ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ബ്ലാ​സ്റ്റേ​ഴ്സി​ന് തോ​ൽ​വി​യാ​യി​രു​ന്നു. ആ​കെ പ​ത്ത് ത​വ​ണ​യാ​ണ് ഇ​രു ടീ​മു​ക​ളും ക​ളി​ച്ച​ത്. എ​ട്ടി​ലും ബഗാൻ ജയിച്ചു. ഒ​ന്നി​ൽ ബ്ലാ​സ്റ്റേ​ഴ്സും. വൈ​കീ​ട്ട് 4.30നാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ്- ബ​ഗാ​ൻ മ​ത്സ​രം. 8.30ന് ​മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ എഫ്‌സി ഗോ​വ ഐ ​ലീ​ഗ് ടീ​മാ​യ പ​ഞ്ചാ​ബ് എഫ് സിയെ നേ​രി​ടും.

Content Highlights: Kerala Blasters Vs Mohun Bagan; super cup Quarter-final

dot image
To advertise here,contact us
dot image