ലുസെയ്നില് 'മുന്നേ പറന്ന്' നീരജ് ചോപ്ര

ജാവലിന് ത്രോയില് 87.66 മീറ്റര് എറിഞ്ഞിട്ടാണ് നീരജ് ഒന്നാമതെത്തിയത്

dot image

ലുസെയ്ന്: ലുസെയ്ന് ഡയമണ്ട് ലീഗില് ഒന്നാം സ്ഥാനം നേടി ഇന്ത്യന് ഒളിമ്പിക്സ് ജേതാവ് നീരജ് ചോപ്ര. ജാവലിന് ത്രോയില് 87.66 മീറ്റര് എറിഞ്ഞിട്ടാണ് നീരജ് ഒന്നാമതെത്തിയത്. പരിക്കിനെ തുടര്ന്ന് ഒരു മാസത്തോളം വിശ്രമത്തിലായിരുന്ന താരത്തിന്റെ തിരിച്ചുവരവിനാണ് ഇന്നലെ ലുസെയ്ന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അതേസമയം പുരുഷ ലോംഗ്ജംപില് മത്സരിച്ച മലയാളി താരം എം ശ്രീശങ്കര് അഞ്ചാം സ്ഥാനം നേടി.

ലീഗിലെ നിലവിലെ ചാംപ്യനായ നീരജ് തുടര്ച്ചയായ രണ്ടാം മത്സരത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. ജര്മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്തള്ളിയാണ് ലോക ഒന്നാം റാങ്കുകാരന്റെ നേട്ടം. 87.03 മീറ്റര് ദൂരത്തേക്ക് എറിഞ്ഞ ജര്മനിയുടെ ജൂലിയന് വെബര് രണ്ടാം സ്ഥാനവും 86.13 മീറ്റര് ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്ഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ദേശീയ ഇന്റര് സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് 8.41 മീറ്റര് ചാടി സ്വര്ണം നേടിയെത്തിയ മലയാളി താരം ശ്രീശങ്കറിന് ഇന്നലെ ശോഭിക്കാനായില്ല. മൂന്നാം ശ്രമത്തില് 7.88 മീറ്റര് ചാടിയായിരുന്നു ശ്രീശങ്കര് അഞ്ചാം സ്ഥാനത്തെത്തിയത്. ബഹ്റയ്നിന്റെ നയീന് ലാക്വാന് 8.11 മീറ്റര് ചാടി ഒന്നാമതെത്തിയപ്പോള് ഗ്രീസിന്റെ ഒളിംപിക് ചാംപ്യന് 8.07 മീറ്റര് ചാടി രണ്ടാം സ്ഥാനം നേടി.

dot image
To advertise here,contact us
dot image