പരിശീലന കാലയളവ് നീട്ടണം; അപേക്ഷയുമായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ

ജന്തർമന്ദറിൽ പ്രതിഷേധിച്ച ഗുസ്തി താരങ്ങളുടെ പരിശീലനത്തിന് വേണ്ടിയാണ് കാലയളവ് നീട്ടി ചോദിച്ചിരിക്കുന്നത്.

dot image

ഡൽഹി: ഏഷ്യൻ ഗെയിംസിലും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്ന ഗുസ്തി താരങ്ങളുടെ പരിശീലനത്തിനുള്ള സമയം നീട്ടിചോദിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. ഏഷ്യൻ ഒളിംപിക് കൗൺസിൽ നൽകിയിരിക്കുന്ന പരിശീലന കാലയളവ് ഈ മാസം 15 ന് അവസാനിക്കും. ആഗസ്റ്റ് 10 വരെ പരിശീലന കാലയളവ് നീട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ജന്തർമന്ദറിൽ പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്ക് പരിശീലനത്തിന് സമയം നൽകാനാണ് കാലയളവ് നീട്ടി ചോദിച്ചിരിക്കുന്നത്.

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടിക ജൂലൈ 15 ഓടെ കൈമാറാനാണ് ഇന്ത്യയുടെ നീക്കം. ഒളിംപിക്സ് മെഡൽ ജേതാക്കളായ ബജ്റങ് പൂനിയ, സാക്ഷി മാലിക്ക്, ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ വിഗ്നേഷ് ഫോഗട്ട് തുടങ്ങി ആറ് താരങ്ങൾ കേന്ദ്ര കായിക മന്ത്രാലയത്തോട് ഏഷ്യൻ ഗെയിംസ് തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലൈംഗീക ആരോപണത്തിൽ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരെ 38 ദിവസം താരങ്ങൾ സമരം ചെയ്തിരുന്നു. പരിശീലനത്തിന് എത്താൻ കഴിയുന്ന ശാരീരിക സ്ഥിതിയിലല്ല ഇപ്പോഴെന്ന് കായിക താരങ്ങൾ വ്യക്തമാക്കി.

പരിശീലന കാലയളവ് നീട്ടി നൽകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അംഗം ഭൂപേന്ദ്ര സിംഗ് ബജ്വ പറഞ്ഞു. രണ്ട് മൂന്ന് ദിവസം ഏഷ്യൻ ഒളിംപിക് കൗൺസിൻ്റെ തീരുമാനത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒളിംപിക് അസോസിയേഷൻ്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നാണ് പരിശീലകൻ ജിയാം സിങ് പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us