'കഠിനാദ്ധ്വാനം മധുരമേറിയ വിജയങ്ങളിലേക്ക് നയിക്കുന്നു'; ലക്ഷ്യാ സെൻ

വിജയം ആത്മവിശ്വാസം നൽകുന്നതായും ലക്ഷ്യാ സെൻ

dot image

കാൽഗറിയ: ചില സമയങ്ങളിൽ കഠിനാദ്ധ്വാനം മധുരമേറിയ വിജയങ്ങിലേക്ക് നയിക്കുമെന്ന് ഇന്ത്യൻ ബാഡ്മിൻ്റൺ താരം ലക്ഷ്യാ സെൻ. കനേഡിയൻ ഓപ്പൺ ബാഡ്മിൻ്റൺ കിരീടം സ്വന്തമാക്കിയ ശേഷമായിരുന്നു ലക്ഷ്യാ സെന്നിൻ്റെ പ്രതികരണം. "കാത്തിരിപ്പിന് വിരാമമായി. കാനഡ ഓപ്പൺ കിരീടം സ്വന്തമാക്കിയതിൽ താൻ ഏറെ സന്തോഷവാനാണ്. വിജയം വാക്കുകൾക്കും അതീതമാണെ"ന്നും ലക്ഷ്യാ സെൻ ട്വീറ്റ് ചെയ്തു.

വിജയം ആത്മവിശ്വാസം നൽകുന്നതായി ലക്ഷ്യാ സെൻ പിടിഐയോടും പറഞ്ഞു. വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. പാരിസ് ഒളിംപിക്സ് യോഗ്യതയാണ് അടുത്ത ശ്രമമെന്നും ലക്ഷ്യാ സെൻ വ്യക്തമാക്കി.

ഇതാദ്യമായാണ് ലക്ഷ്യാ സെൻ കനേഡിയൻ ബാഡ്മിൻ്റണിൽ കിരീടം നേടുന്നത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം കനേഡിയൻ ഓപ്പൺ വിജയിച്ചത്. 2021 ലോക ചാമ്പ്യൻഷിപ്പിന് ശേഷം ലക്ഷ്യയുടെ പ്രകടനം മോശമായിരുന്നു. ലോകറാങ്കിങ്ങിൽ ആറാം സ്ഥാനത്തായിരുന്ന ലക്ഷ്യാ 19-ാം സ്ഥാനത്ത് എത്തി. കനേഡിയൻ ഓപ്പൺ വിജയത്തിലൂടെ ലക്ഷ്യാ സെൻ മികച്ച തിരിച്ചുവരവ് നടത്തുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us