ജോക്കോവിച്ചിന്റെ മധുരപ്രതികാരം; കണ്ണീരണിഞ്ഞ് അൽകാരാസ്

കഴിവിൻ്റെ പരമാവധി പ്രകടനം പുറത്തെടുത്തെന്ന് അൽകാരാസ്

dot image

ഒഹിയോ: വിംബിൾഡൺ ഫൈനിൽ അവസാനം വരെ നീണ്ട ആവേശത്തിനൊടുവിൽ ജോക്കോവിച്ചിനെ തകർത്ത് കാർലോസ് അൽകാരാസ് വിംബിൾഡൺ സ്വന്തമാക്കിയിട്ട് 35 ദിവസം മാത്രം. മറ്റൊരു ടെന്നിസ് ടൂർണ്ണമെന്റിന്റെ ഫൈനലിൽ വീണ്ടും ഇരു താരങ്ങളും നേർക്കുനേർ വന്നു. സിന്സിനാറ്റി ഓപ്പണിലാണ് ഇരുവരും നേർക്കുനേർ വന്നത്. വിംബിൾഡണിന് സമാനമായി ഇത്തവണയും ആവേശം അവസാന നിമിഷം വരെ നീണ്ടു.

വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരം. ഒരുവേള ജോക്കോവിച്ച് ജയത്തിന് അടുത്തെത്തി. വിട്ടുകൊടുക്കാൻ കാർലോസ് അൽകാരാസ് ഒരുക്കമല്ലായിരുന്നു. രണ്ട് സെറ്റുകൾ ടൈബ്രേക്കറിലേക്ക് നീണ്ടു. ഒടുവിൽ സിന്സിനാറ്റി ഓപ്പൺ മൂന്നാം തവണയും ജോക്കോവിച്ച് സ്വന്തമാക്കി. ആദ്യ സെറ്റിൽ കടുത്ത പോരാട്ടത്തിനൊടുവിൽ അൽകാരാസ് സ്വന്തമാക്കി. 7-5 ആയിരുന്നു സ്കോർ. രണ്ടാം സെറ്റിൽ 5-3 ന് ജോക്കോവിച്ച് മുന്നിലെത്തി. ഒരു പോയിന്റ് കൂടി സ്വന്തമാക്കിയാൽ ജോക്കോവിച്ചിന് സെറ്റ് നേടാം. പക്ഷേ അൽകാരാസിന്റെ തിരിച്ചുവരവ്. പോയിന്റ് 6-6 എന്നായതോടെ ടൈബ്രേക്കറിലേക്ക്. 9-7 ന് ടൈബ്രേക്കറിൽ വിജയിച്ച് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി.

നിർണായകമായ മൂന്നാം സെറ്റിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഇത്തവണയും പോയിന്റ് 6-6 എന്ന് തുല്യമായി വന്നതോടെ വീണ്ടും ടൈബ്രേയ്ക്കറിലേക്ക്. 7-4 ന് ടൈബ്രേയ്ക്കറിൽ ജയിച്ച് ജോക്കോവിച്ച് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാരനുള്ള ട്രോഫി വാങ്ങുന്നതിനിടെയാണ് അൽകാരാസ് വികാരഭരിതനായത്. താൻ കഴിയാവുന്ന അത്ര മികച്ച പ്രകടനം പുറത്തെടുത്തു. ജോക്കോവിച്ചിനെ അഭിനന്ദിക്കുന്നു. ജോക്കോയ്ക്കെതിരെ മത്സരിക്കുന്നതും ജോക്കോയിൽ നിന്ന് പഠിക്കുന്നതും വലിയ കാര്യങ്ങളാണ്. തന്നെ കരിയറിലും ജീവിതത്തിലും പിന്തുണയ്ക്കുന്ന തന്റെ സഹോദരനാണ് ജോക്കോവിച്ച് എന്നും അൽകാരാസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image