ഹാങ്ചൗ: 2023 ഏഷ്യന് ഗെയിംസില് മെഡലുറപ്പിച്ച് ഇന്ത്യയുടെ പുരുഷ ബാഡ്മിന്റണ് ടീം സെമിയില്. ക്വാര്ട്ടര് ഫൈനല് പോരാട്ടത്തില് നേപ്പാളിനെ 3-0ന് തകര്ത്താണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റ് എടുത്തത്. കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്, മിഥുന് മഞ്ജുനാഥ് എന്നിവരടങ്ങിയ സംഘമാണ് രാജ്യത്തിന് വേണ്ടി മെഡലുറപ്പിച്ചത്. 1986 ഏഷ്യന് ഗെയിംസിന് ശേഷം ആദ്യമായാണ് പുരുഷ ബാഡ്മിന്റണില് ഇന്ത്യ മെഡലുറപ്പിക്കുന്നത്.
കൂടാതെ ബോക്സിങ്ങില് വനിതകളുടെ 50 കിലോ വിഭാഗത്തിലും ഇന്ത്യ മെഡലുറപ്പിച്ചു. ഇന്ത്യയുടെ നിഖാത് സരീനാണ് സെമിയിലെത്തിയത്. ക്വാര്ട്ടറില് ജോര്ദാന്റെ ഹന്നാന് നാസറിനെയാണ് നിഖാത് കീഴടക്കിയത്. ഇതോടെ പാരിസ് ഒളിമ്പിക്സിനും ഇന്ത്യന് താരം യോഗ്യത നേടി. സെമിയില് തായ്ലന്ഡിന്റെ രക്സാത്തിനെയാണ് നിഖാത് നേരിടുക.
നേരത്തേ ടെന്നീസിലും ഇന്ത്യ മെഡലുറപ്പിച്ചിരുന്നു. മിക്സഡ് ഡബിള്സില് ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യമാണ് ഫൈനലിലെത്തിയത്. സെമിയില് മൂന്നാം സീഡായ ചൈനീസ് തായ്പേയിയുടെ സു യു സിയോചാന് ഹാവോ ചിങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് രണ്ടാം സീഡായ ഇന്ത്യന് സഖ്യം ഫൈനലിലെത്തിയത്. സ്കോര് 61, 36, 104.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക