'വെള്ളി'ച്ചാട്ടം; ഏഷ്യൻ ഗെയിംസ് ലോങ്ജമ്പിൽ മുരളി ശ്രീശങ്കറിന് വെള്ളി

മലയാളി താരം മുരളി ശ്രീശങ്കറിന്റെ ആദ്യ ശ്രമം പരാജയമായിരുന്നു. എന്നാൽ രണ്ടാം ശ്രമത്തിൽ മികച്ച ചാട്ടത്തോടെ ശ്രീശങ്കർ തിരിച്ചുവന്നു.

dot image

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ അഭിമാനമായി മലയാളി താരം മുരളി ശ്രീശങ്കർ. ലോങ്ജമ്പിൽ വെള്ളി മെഡലാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. 8.19 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ വെള്ളി നേട്ടം സ്വന്തമാക്കിയത്. ഈ ഇനത്തിൽ ചൈനയുടെ വാങ് ജിയാനൻ സ്വർണം നേടി. 8.22 മീറ്റർ ദൂരമാണ് ചൈനീസ് താരം ചാടിയത്.

മലയാളി താരം മുരളി ശ്രീശങ്കറിന്റെ ആദ്യ ശ്രമം പരാജയമായിരുന്നു. എന്നാൽ രണ്ടാം ശ്രമത്തിൽ മികച്ച ചാട്ടത്തോടെ ശ്രീശങ്കർ തിരിച്ചുവന്നു. 7.87 മീറ്ററാണ് രണ്ടാം ശ്രമത്തിൽ ശ്രീശങ്കർ ചാടിയത്. മൂന്നാം ശ്രമം എട്ട് മീറ്റർ കടന്നത് ആരാധകരിൽ പ്രതീക്ഷ ഉണർത്തി. 8.01 മീറ്ററായിരുന്നു മൂന്നാം ശ്രമത്തിലെ നേട്ടം. നാലാം ശ്രമം വെള്ളി മെഡലിലേക്കുള്ള ചാട്ടമായിരുന്നു. 8.19 ദൂരം പിന്നിട്ട മലയാളി താരം ചൈനീസ് താരത്തെ ഞെട്ടിച്ചു. അഞ്ചാം ശ്രമം ഫൗളായി. അവസാന ശ്രമത്തിലും ചൈനീസ് താരത്തെ മറികടക്കാൻ കഴിയാതെ വന്നതോടെയാണ് ശ്രീശങ്കർ രണ്ടാമതായത്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതുവരെ 50 മെഡലുകൾ സ്വന്തമാക്കി. 13 സ്വർണവും 19 വെള്ളിയും 18 വെങ്കലവും ഇന്ത്യ ഇതുവരെ നേടിക്കഴിഞ്ഞു. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us