'വെള്ളി'ത്തിളക്കത്തിൽ ലവ്ലിന പാരീസിലേക്ക്; ബോക്സിങ്ങില് ഇന്ത്യക്ക് മെഡല്

ഗെയിംസിലെ 11-ാം ദിനം അഞ്ച് മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്

dot image

ഹാങ്ചൗ: ഏഷ്യന് ഗെയിംസില് 74-ാം മെഡല് നേടി ഇന്ത്യ. വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങില് ലവ്ലിന ബോര്ഗോഹെയ്ന് വെള്ളി നേടി. ഫൈനലില് ചൈനയുടെ ലി ക്വിയാനോട് 5-0ത്തിനാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡല് ജേതാവ് പരാജയം വഴങ്ങിയത്. ഫൈനല് പ്രവേശനത്തോടെ 2024 ലെ പാരീസ് ഒളിമ്പിക്സിനും ലവ്ലിന യോഗ്യത നേടിയിരുന്നു.

ഗെയിംസിൻ്റെ 11-ാം ദിനം അഞ്ച് മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. ബോക്സിങ്ങില് വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില് ഇന്ത്യയുടെ പര്വീണ് ഹൂഡ വെങ്കലം സ്വന്തമാക്കിയിരുന്നു. സ്ക്വാഷ് മിക്സഡ് ഡബിള്സിലും ഇന്ത്യയ്ക്ക് വെങ്കല മെഡല് ലഭിച്ചിരുന്നു. നേരത്തേ അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില് സ്വര്ണവും 35 കിലോമീറ്റര് നടത്തത്തില് ടീം ഇനത്തില് വെങ്കലവുമാണ് ഇന്ത്യ നേടിയത്.

ഒരു ഏഷ്യന് ഗെയിംസ് എഡിഷനിലെ സര്വകാല റെക്കോര്ഡാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 11-ാം ദിനം അമ്പെയ്ത്തില് സ്വര്ണം നേടിയതോടെ ഇന്ത്യ 71 മെഡലുകള് നേടിയിരുന്നു. ഇതോടെ 2018ല് ജക്കാര്ത്തയില് നേടിയ ഇന്ത്യ നേടിയ 70 മെഡലുകളെന്ന റെക്കോര്ഡാണ് പഴങ്കഥയായത്. നിലവിൽ 16 സ്വര്ണവും 27 വെള്ളിയും 31 വെങ്കലവും ഉള്പ്പെടെ 74 മെഡലുകള് നേടി ഇന്ത്യ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

dot image
To advertise here,contact us
dot image