ഏഷ്യന് ഗെയിംസ് കബഡിയില് വിജയക്കുതിപ്പ് തുടര്ന്ന് ഇന്ത്യ; ജാവലിന് ഫൈനലില് നീരജ് ചോപ്ര ഇറങ്ങും

ഗ്രൂപ്പ് എയില് നടന്ന കബഡി പോരാട്ടത്തില് തായ്ലന്ഡിനെ 63-26 എന്ന പോയിന്റിനാണ് കീഴ്പ്പെടുത്തിയത്

dot image

ഹാങ്ചൗ: ഏഷ്യന് ഗെയിംസിലെ പുരുഷന്മാരുടെ കബഡിയില് വിജയക്കുതിപ്പ് തുടര്ന്ന് ഇന്ത്യ. ഗെയിംസിന്റെ 11-ാം ദിനം ഗ്രൂപ്പ് എയില് നടന്ന പോരാട്ടത്തില് തായ്ലന്ഡിനെ ഇന്ത്യ പരാജയപ്പെടുത്തി. 63-26 എന്ന പോയിന്റിനാണ് ഇന്ത്യ തായ്ലന്ഡിനെ കീഴ്പ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില് ബംഗ്ലാദേശിനെ 55-18 ന് ഇന്ത്യ കീഴടക്കിയിരുന്നു.

അമ്പെയ്ത്ത് കോമ്പൗണ്ട് മിക്സഡ് വിഭാഗത്തില് ഇന്ത്യ സെമിയില് പ്രവേശിച്ചു. ഇന്ത്യയുടെ ഓജസ് ഡിയോടേല്-ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങിയ സഖ്യമാണ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. ക്വാര്ട്ടറില് മലേഷ്യയെ 158-155ന് കീഴ്പ്പെടുത്തിയാണ് ഇന്ത്യന് സഖ്യത്തിന്റെ നേട്ടം. സെമിയില് കസാഖിസ്ഥാനെയാണ് ഇന്ത്യ നേരിടുക. ജാവലിന് ത്രോ ഫൈനലില് ഇന്ത്യയുടെ മെഡല് പ്രതീക്ഷയായ നീരജ് ചോപ്ര ഇറങ്ങും.

ഏഷ്യന് ഗെയിംസിലെ 11-ാം ദിനം ആരംഭിക്കുമ്പോള് ഇന്ത്യയുടെ അക്കൗണ്ടില് 69 മെഡലുകളാണുള്ളത്. 15 സ്വര്ണവും 26 വെള്ളിയും 28 വെങ്കലവും ഇന്ത്യന് താരങ്ങള് ഇതുവരെ നേടി. മറ്റൊരു ചരിത്ര നേട്ടത്തിന് തൊട്ടരികിലാണ് ഇന്ത്യ. രണ്ട് മെഡലുകള് കൂടി ലഭിച്ചാല് ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ എക്കാലത്തെയും ഉയര്ന്ന മെഡല്നേട്ടമാകും. രണ്ട് സ്വർണ്ണ മെഡലുകൾ കൂടി നേടിയാൽ ഏഷ്യൻ ഗെയിംസിലെ ഏറ്റവും ഉയർന്ന സ്വർണ്ണക്കൊയ്ത്ത് എന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാകും. 2018ല് ജക്കാര്ത്തയില് നേടിയ ഇന്ത്യ നേടിയ 70 മെഡലുകളാണ് ഏറ്റവും ഉയര്ന്ന നേട്ടം. ജക്കാർത്തയിൽ നേടിയ 16 സ്വർണ്ണമാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സുവർണ്ണനേട്ടം. മെഡല്പട്ടികയില് ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയില് ഒന്നാമത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us