ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടമത്സരത്തിൽ അവിനാഷ് സാബ്ലെയ്ക്ക് വെള്ളി. 13 മിനിറ്റും 21 സെക്കന്റും 09 മില്ലി സെക്കന്റുമെടുത്താണ് ഇന്ത്യൻ താരം ഫിനിഷ് പോയിന്റിൽ എത്തിയത്. ഏഷ്യൻ ഗെയിംസിൽ താരത്തിന്റെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ദിവസം സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.
പുരുഷന്മാരുടെ 5000 മീറ്ററിൽ ഇന്ത്യയുടെ ഗുൽവീർ സിംഗ് നാലാം സ്ഥാനത്ത് എത്തി. 13 മിനിറ്റും 29 സെക്കന്റും 93 മില്ലി സെക്കന്റും ഫിനിഷിങ് പോയിന്റിൽ എത്താൻ ഗുൽവീറിന് വേണ്ടി വന്നു. ഈ ഇനത്തിൽ ബഹ്റൈൻ താരങ്ങൾ സ്വർണവും വെങ്കലവും നേടി.
ഏഷ്യൻ ഗെയിംസ് 11 ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ മെഡൽ നേട്ടം 81ലേക്ക് എത്തി. 18 സ്വർണം ഉൾപ്പടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം. 31 വെള്ളിയും 32 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമാണിത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക