അന്ന് അമ്മ, ഇന്ന് മകൾ; രണ്ട് പതിറ്റാണ്ടിന് ശേഷം ചരിത്രത്തിന്റെ തനിയാവർത്തനം

ഏഷ്യൻ ഗെയിംസിൽ ഞായറാഴ്ച 1500 മീറ്ററിലും ഹർമിലിൻ വെള്ളി മെഡൽ നേടിയിരുന്നു

dot image

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ ഓട്ട മത്സരം. മത്സരത്തിന്റെ പാതിദൂരം പിന്നിടുമ്പോൾ ഇന്ത്യയുടെ ഹർമിലാൻ ബെയിൻസ് ആറാം സ്ഥാനത്തായിരുന്നു. അത്ലറ്റുകള്ക്ക് ഇടയില് കുടുങ്ങിയ ബെയിന്സ് പതിയെ പുറത്തു കടന്നു. പിന്നാലെ ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചു. ഹർമിലൻ രണ്ടാമതായി ഫിനിഷിങ് പോയിന്റിൽ ഓടിയെത്തി. ഹർമിലനെ കാത്തിരുന്നത് വെള്ളി മെഡലായിരുന്നു.

വെറുമൊരു വെള്ളി മാത്രമായിരുന്നില്ല ആ നേട്ടം. രണ്ട് പതിറ്റാണ്ട് മുമ്പുണ്ടായ ചരിത്രത്തിന്റെ തനിയാവർത്തനം കൂടിയാണ് ആ വിജയം. ഏഷ്യൻ ഗെയിംസിലെ 800 മീറ്റർ ഓട്ടം ഹർമിലന് ഏറെ പ്രധാനമായിരുന്നു. ഇതേ മത്സര ഇനത്തിൽ അമ്മ മാധുരി സിംഗ് 2002ലെ ബുസാനിൽ വെള്ളി മെഡൽ നേടിയത്.

ഹാങ്ഷൗവിൽ കരുത്തരായ എതിരാളികളെ മറികടക്കാൻ ഹർമിലന്റെ കാലുകൾക്ക് കരുത്തായതും ആ ഓർമ്മകളാവും. 2:03.75 എന്ന സമയത്തോടെയാണ് ഹർമിലിൻ ഫിനിഷിങ് പോയിന്റിലെത്തിയത്. ഏഷ്യൻ ഗെയിംസിൽ ഞായറാഴ്ച 1500 മീറ്ററിലും ഹർമിലിൻ വെള്ളി മെഡൽ നേടിയിരുന്നു.

1500 മീറ്ററിന് ശേഷം കൂടുതൽ വേഗത ആവശ്യമുള്ള 800 മീറ്ററിൽ മത്സരിക്കുക പ്രയാസകരമായിരുന്നതായി ഹർമലിൻ പറഞ്ഞു. 400 മീറ്റർ പിന്നിടുമ്പോൾ താൻ നിരവധി താരങ്ങൾക്ക് ഇടയിലായിരുന്നു. വെങ്കല മെഡൽ എത്തിപ്പിടിക്കുകയായിരുന്നു തന്റെ ലക്ഷ്യം. പക്ഷേ അവസാനം എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓർമയില്ലെന്നും ഹർമലിൻ വ്യക്തമാക്കി.

പഞ്ചാബ് സ്വദേശിയായ ഹർമലിന് അടുത്ത ലക്ഷ്യം ഒളിംപിക്സ് യോഗ്യതയാണ്. ഹർമലിനെ അത്ലറ്റാക്കി മാറ്റിയത് അമ്മ മാധുരിയുടെ പ്രോത്സാഹനങ്ങളാണ്. ഹർമലിന്റെ പിതാവ് അമൻദീപ് ബെയിൻസും അന്താരാഷ്ട്ര ഓട്ടമത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു അത്ലറ്റായിരുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image