ഹാങ്ചൗ: ഏഷ്യന് ഗെയിംസ് അമ്പെയ്ത്തില് പുരുഷന്മാരുടെ റിക്കര്വ് ഇനത്തില് ഇന്ത്യക്ക് വെള്ളി. ഫൈനലില് കൊറിയയോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യന് നേട്ടം വെള്ളിയിലൊതുങ്ങിയത്. അത്തനു ദാസ്, തുഷാര് ഷെല്കെ, ധിരജ് ബൊമ്മദേവര എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ചത്.
MEDAL No. 90 for INDIA
— India_AllSports (@India_AllSports) October 6, 2023
ARCHERY: India get Silver medal after losing to powerhouse South Korea 1-5 in Final of Men's Recurve Team event. #AGwithIAS #IndiaAtAsianGames #AsianGames2022 pic.twitter.com/kbURWU0Esq
അതേസമയം സെപക്തക്രോയില് ഇന്ത്യന് വനിതാ ടീം വെങ്കലവും സ്വന്തമാക്കി. സെമിയില് തായ്ലന്ഡിനോട് 2-0ത്തിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ മൂന്നാമതെത്തിയത്. ഈയിനത്തില് ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
MEDAL No. 89 for India 😍
— India_AllSports (@India_AllSports) October 6, 2023
India get Bronze medal in Sepaktakraw (Women Regu).
India lost in Semis to Thailand 0-2. #AGwithIAS #IndiaAtAsianGames
ഗെയിംസിന്റെ 13-ാം ദിനം ഇന്ത്യ ഇതുവരെ നാല് മെഡലുകളാണ് നേടിയത്. നേരത്തെ അമ്പെയ്ത്തില് വനിതകളുടെ റിക്കര്വ് ഇനത്തിലും ബാഡ്മിന്റണ് പുരുഷ സിംഗിള്സിലും ഇന്ത്യ വെങ്കലമെഡലുകള് സ്വന്തമാക്കിയിരുന്നു. ബാഡ്മിന്റണില് മലയാളി താരം എച്ച് എസ് പ്രണോയിയാണ് ഇന്ത്യക്ക് വെങ്കലം നേടിക്കൊടുത്തത്. ഇതോടെ ഇന്ത്യയുടെ മെഡല് നേട്ടം 90 ആയി. 21 സ്വര്ണവും 33 വെള്ളിയും 36 വെങ്കലവുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക