മെഡല് വേട്ടയില് സെഞ്ച്വറിയടിച്ച് ഇന്ത്യ; വനിതകളുടെ കബഡിയിലും സ്വര്ണം

ഫൈനലില് ചൈനീസ് തായ്പേയിയെ തകര്ത്തതോടെയാണ് രാജ്യത്തിന്റെ മെഡല് നേട്ടം 100ല് എത്തിയത്

dot image

ഹാങ്ചൗ: ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ മെഡല് വേട്ട 100ല് എത്തി. 25-ാം സ്വര്ണം നേടിയാണ് നൂറ് മെഡലുകളെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ കബഡിയില് ചൈനീസ് തായ്പേയിയെ തകര്ത്ത് സ്വര്ണമെഡല് നേടിയതോടെയാണ് രാജ്യത്തിന്റെ മെഡല് നേട്ടം 100ല് എത്തിയത്. ശനിയാഴ്ച നടന്ന ഫൈനലില് 26-25 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ 25 സ്വര്ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യ 100 മെഡല് സ്വന്തമാക്കിയത്.

ഗെയിംസിന്റെ 14-ാം ദിനമായ ഇന്ന് ഇന്ത്യ സ്വന്തമാക്കുന്ന അഞ്ചാം മെഡലാണിത്. നേരത്തെ അമ്പെയ്ത്തില് ഇരട്ടസ്വര്ണമടക്കം നാല് മെഡലുകള് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അമ്പെയ്ത്തില് പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില് ഇന്ത്യ സ്വര്ണവും വെള്ളിയും സ്വന്തമാക്കി. ഓജസ് പ്രവീണാണ് ഇന്ത്യയുടെ 24-ാം സ്വര്ണമെഡല് നേടിയത്. ഫൈനലില് ഇന്ത്യയുടെ തന്നെ അഭിഷേക് വര്മ്മയെയാണ് പരാജയപ്പെടുത്തിയതോടെയാണ് സ്വര്ണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കിയത്.

അമ്പെയ്ത്തില് വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം സ്വര്ണമെഡല് സ്വന്തമാക്കി. ഫൈനലില് കൊറിയയെ 149-145 എന്ന സ്കോറിന് തകര്ത്താണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇതേയിനത്തില് ഇന്ത്യ വെങ്കലവും നേടിയിട്ടുണ്ട്. ഇന്ത്യയുടെ അതിഥി സ്വാമിയാണ് വെങ്കലം കരസ്ഥമാക്കിയത്. ഇന്തോനേഷ്യയെ 146-140 ന് തകര്ത്താണ് ഇന്ത്യന് താരം മൂന്നാമതെത്തിയത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us