ഗ്രാന്ഡ് സ്വിസ് ചെസ്; മുന് ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യന് താരം വൈശാലി

പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി

dot image

ലണ്ടന്: ലോക ചാമ്പ്യന്ഷിപ്പ് സൈക്കിളിന്റെ ഭാഗമായ ഫിഡെ വനിതാ ഗ്രാന്ഡ് സ്വിസ് ടൂര്ണമെന്റില് മുന് ലോക ചാമ്പ്യനായ ഉക്രെയ്ന്റെ മരിയ മ്യുസിചുക്കിനെ പരാജയപ്പെടുത്തി ഇന്ത്യന് താരം ആര് വൈശാലി. കഴിഞ്ഞ ചെസ് ലോകകപ്പ് ഫൈനലില് മാഗ്നസ് കാള്സണെ നേരിട്ട രമേശ് ബാബു പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി. നാലാം റൗണ്ടിലാണ് ഉക്രെയ്ന് താരമായ മ്യുസിചുക്കിനെ വൈശാലി പരാജയപ്പെടുത്തിയത്. ഇതോടെ 3.5 പോയിന്റുമായി താരം ടൂര്ണമെന്റില് ഒന്നാമതെത്തി.

ടൂര്ണമെന്റില് നാല് മത്സരങ്ങളില് മൂന്ന് വിജയമാണ് വൈശാലിയുടെ സമ്പാദ്യം. നാലാം റൗണ്ടിന്റെ ആദ്യം തന്നെ മ്യുസിചുക്കിനെ പ്രതിരോധത്തിലാക്കാന് ഇന്ത്യന് താരത്തിന് സാധിച്ചു. വെറും 23 നീക്കങ്ങള്ക്കൊടുവില് ലോക ചാമ്പ്യനെ അട്ടിമറിക്കാന് വൈശാലിയ്ക്ക് സാധിച്ചു. ടൂര്ണമെന്റില് ഏഴ് റൗണ്ടുകളാണ് അവശേഷിക്കുന്നത്. ഈയടുത്ത് സമാപിച്ച ഖത്തര് മാസ്റ്റേഴ്സില് ചെസില് വൈശാലി കിരീടം ചൂടിയിരുന്നു.

dot image
To advertise here,contact us
dot image