റാഫേൽ നദാൽ തിരിച്ചുവരുന്നു; ഓസ്ട്രേലിയൻ ഓപ്പൺ കളിക്കും

തന്റെ കരിയറിന് ഇത്തരമൊരു അവസാനം ഉണ്ടാകാൻ പാടില്ലെന്ന് നദാൽ പ്രതികരിച്ചു.

dot image

മാഡ്രിഡ്: സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ അന്താരാഷ്ട്ര ടെന്നിസ് കോർട്ടിലേക്ക് തിരിച്ചുവരുന്നു. പരിക്കിനെ തുടർന്ന് ഒരു വർഷത്തോളം ടെന്നിസ് കോർട്ടിൽ നിന്ന് ഇടവേള എടുത്ത ശേഷമാണ് നദാലിന്റെ തിരിച്ചുവരവ്. ജനുവരിയിൽ ബ്രിസ്ബെയ്നിൽ തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ താൻ ഉണ്ടാകുമെന്ന് നദാൽ അറിയിച്ചു.

കഴിഞ്ഞ വര്ഷം ഓസ്ട്രേലിയൻ ഓപ്പണിലാണ് നദാൽ അവസാനമായി കളിച്ചത്. അന്ന് രണ്ടാം റൗണ്ടിൽ തന്നെ സ്പാനിഷ് താരം പരാജയപ്പെട്ട് പുറത്തായിരുന്നു. തന്റെ കരിയറിന് ഇത്തരമൊരു അവസാനം ഉണ്ടാകാൻ പാടില്ലെന്ന് നദാൽ പ്രതികരിച്ചു. 37കാരനായ നദാൽ 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. 24 ഗ്രാൻഡ്സ്ലാം നേടിയ നൊവാക് ജോക്കോവിച്ച് മാത്രമാണ് നദാലിന് മുന്നിലുള്ളത്.

ഇന്ത്യയ്ക്ക് മികച്ച സ്കോർ; നാലാം ട്വന്റി 20യിൽ ഓസീസിന് ലക്ഷ്യം 175

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് നദാൽ ടെന്നിസ് കോർട്ടിൽ നിന്ന് വിട്ടുനിന്നത്. ജനുവരി 14നാണ് ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. ജോക്കോവിച്ച്, കാർലോസ് അൽകാരാസ് തുടങ്ങിയ വമ്പന്മാർക്കൊപ്പം നദാൽ കൂടെ എത്തുന്നതോടെ ഓസ്ട്രേലിയൻ ഓപ്പൺ കൂടുതൽ ആവേശകരമാകും.

dot image
To advertise here,contact us
dot image