അർജുന അവാർഡ് പുരസ്കാരം; മുഹമ്മദ് ഷമിയും മുരളീ ശ്രീശങ്കറും പട്ടികയിൽ

മേജർ ധ്യാൻചന്ദ് പുരസ്കാരത്തിന് സ്വാതിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനാണ് നാമനിർദ്ദേശം.

dot image

ഡൽഹി: ഈ വർഷത്തെ അർജുന അവാർഡ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഷമിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലോങ്ജമ്പ് താരം മുരളീ ശ്രീശങ്കറാണ് പട്ടികയിൽ ഉൾപ്പെട്ട ഏക മലയാളി. രാജ്യത്തെ പരമോന്നത കായിക പുരസ്കരമായ മേജർ ധ്യാൻചന്ദ് പുരസ്കാരത്തിന് ബാഡ്മിന്റൺ ജോഡികളായ സ്വാതിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനാണ് നാമനിർദ്ദേശം.

അർജുന അവാർഡ് പട്ടികയിൽ ഉൾപ്പെട്ടവർ: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (കാഴ്ച പരിമതരുടെ ക്രിക്കറ്റ്), ഓജസ് പ്രവീൺ, ആദിതി ഗോപിചന്ദ് (അമ്പെയ്ത്ത്), ശീതൾ ദേവി (പാരാ അമ്പെയ്ത്ത്), പാരുൽ ചൗധരി, എം ശ്രീശങ്കർ (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിംഗ്), ആർ വൈശാലി (ചെസ്സ്), ദിവ്യകൃതി സിംഗ്, അനുഷ് അഗർവാല (അശ്വാഭ്യാസം), ദിക്ഷാ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പഥക്, സുശീല ചാനു(ഹോക്കി), പിങ്കി (ലോൺ ബൗൾസ്), ഐശ്വരി പ്രതാപ് സിംഗ് ടോമർ (ഷൂട്ടിംഗ്), അന്തിം പാഗൽ (ഗുസ്തി), അയ്ഹിക മുഖർജി (ടേബിൾ ടെന്നിസ്).

2014ൽ കൊൽക്കത്ത ടീമിന് പുറത്തിരിക്കാൻ ആഗ്രഹിച്ചു; തടഞ്ഞത് ഷാറൂഖ് ഖാനെന്ന് ഗംഭീർ

മേജർ ധ്യാൻചന്ദ് ആജീവനാന്ത പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക: കവിത (കബഡി), മഞ്ജുഷ കൺവർ (ബാഡ്മിന്റൺ), വിനീത് കുമാർ ശർമ്മ (ഹോക്കി).

ഇംഗ്ലണ്ട് ടെസ്റ്റിനൊരുങ്ങി ഇന്ത്യൻ വനിതകൾ; മത്സരം നാളെ

ദ്യോണാചാര്യ പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക: ഗണേഷ് പ്രഭാകരൻ (മല്ലകാമ്പ), മഹാവീർ സൈനി (പാരാ അത്ലറ്റിക്സ്), ലളിത് കുമാർ (ഗുസ്തി), ആർ ബി രമേഷ് (ചെസ്സ്), ശിവേന്ദ്ര സിംഗ് (ഹോക്കി)

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us