പാലക്കാട്: ഈ വർഷത്തെ അർജുന അവാർഡ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടം ലഭിച്ചതിൽ സന്തോഷമെന്ന് മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കർ. ഇത്തവണ ആവശ്യത്തിന് മെഡൽ ഉള്ളതിനാൽ ഏറെ പ്രതീക്ഷയുണ്ടെന്ന് മുരളി ശ്രീശങ്കർ പറഞ്ഞു. കേരളത്തിൽ കായിക താരങ്ങൾക്ക് അൽപ്പം കൂടി സൗകര്യങ്ങൾ ഏർപ്പെടുത്തണം. കേരളത്തിൽ ഒരു പ്രത്യേക കായികനയം സർക്കാർ പ്രഖ്യാപിക്കണം. അവസരങ്ങൾ ലഭിച്ചാൽ ഉയർന്നുവരാൻ കഴിയുന്ന നിരവധി താരങ്ങൾ നമുക്ക് ചുറ്റിലുമുണ്ടെന്ന് മുരളി ശ്രീശങ്കർ റിപ്പോർട്ടറിനോട് പറഞ്ഞു.
അർജുന അവാർഡ് പുരസ്കാരം; മുഹമ്മദ് ഷമിയും മുരളീ ശ്രീശങ്കറും പട്ടികയിൽഈ വർഷത്തെ അർജുന അവാർഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കർ. പാലക്കാട് സ്വദേശിയായ ശ്രീശങ്കർ ഈവർഷം ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയിരുന്നു. മുരളി ശ്രീശങ്കറിനെ കൂടാതെ മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (കാഴ്ച പരിമതരുടെ ക്രിക്കറ്റ്), ഓജസ് പ്രവീൺ, ആദിതി ഗോപിചന്ദ് (അമ്പെയ്ത്ത്), ശീതൾ ദേവി (പാരാ അമ്പെയ്ത്ത്), പാരുൽ ചൗധരി, എം ശ്രീശങ്കർ (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിംഗ്), ആർ വൈശാലി (ചെസ്സ്), ദിവ്യകൃതി സിംഗ്, അനുഷ് അഗർവാല (അശ്വാഭ്യാസം), ദിക്ഷാ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പഥക്, സുശീല ചാനു(ഹോക്കി), പിങ്കി (ലോൺ ബൗൾസ്), ഐശ്വരി പ്രതാപ് സിംഗ് ടോമർ (ഷൂട്ടിംഗ്), അന്തിം പാഗൽ (ഗുസ്തി), അയ്ഹിക മുഖർജി (ടേബിൾ ടെന്നിസ്) എന്നിവരാണ് പട്ടികയിലുള്ളത്.