ദേശീയ കായിക പുരസ്കാരങ്ങള് പ്രഖ്യാപിച്ചു; മുരളി ശ്രീശങ്കറിന് അര്ജുന അവാര്ഡ്

ഈ വര്ഷത്തെ അര്ജുന അവാര്ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്

dot image

ന്യൂഡല്ഹി: ഈ വര്ഷത്തെ ദേശീയ കായിക പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര് അര്ജുന അവാര്ഡിന് അര്ഹനായി. ഈ വര്ഷത്തെ അര്ജുന അവാര്ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും അര്ജുന അവാര്ഡ് ലഭിച്ചു. 26 കായികതാരങ്ങളാണ് അര്ജുന അവാര്ഡിന് അര്ഹരായത്.

ദേശീയ കായിക പുരസ്കാരത്തില് ഏറ്റവും വലിയ ബഹുമതിയായ ഖേല്രത്ന അവാര്ഡ് ബാഡ്മിന്റണ് താരജോഡികളായ ചിരാഗ് ഷെട്ടിയും സാത്വിക് സായിരാജ് രങ്കിറെഡിയും പങ്കിട്ടു. ദേശീയ കായിക മന്ത്രാലയമാണ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചത്. 2024 ജനുവരി ഒന്പതിന് രാഷ്ട്രപതി ഭവനില് സംഘടിപ്പിക്കുന്ന ചടങ്ങില് അവാര്ഡ് വിതരണം ചെയ്യും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us