എഎഫ്സി ഏഷ്യൻ കപ്പ്; ഇന്ത്യന് ടീം ഖത്തറിലെത്തി

സുനില് ഛേത്രിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണെത്തിയത്

dot image

ദോഹ: എഎഫ്സി ഏഷ്യന് കപ്പ് ഫുട്ബോളിനായി ഇന്ത്യന് ടീം ഖത്തറിലെത്തി. സുനില് ഛേത്രിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണെത്തിയത്. ഉജ്ജ്വല വരവേൽപ്പാണ് ഇന്ത്യൻ ടീമിന് ആരാധകർ ഒരുക്കിയത്. ഖത്തറിലേക്കെത്തിയ ഇന്ത്യൻ ടീമിനെ കാത്ത് നിരവധി ആരാധകർ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു.

ടൂര്ണമെന്റിനായി ഖത്തറിൽ ആദ്യമെത്തിയ ടീമും ഇന്ത്യയാണ്. സഹലും ഛേത്രിയും അടങ്ങുന്ന ടീം പുറത്തേക്ക് വന്നതോടെ ആരാധകർ ആർപ്പുവിളിക്കുകയും ചെയ്തു. സുനില് ഛേത്രി ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ടീം ബസിലേക്ക് കയറിയത്.

കഴിഞ്ഞ ദിവസമാണ് എഎഫ്സി ഏഷ്യന് കപ്പിനുള്ള ഇന്ത്യന് സീനിയര് പുരുഷ ഫുട്ബോള് ടീമിനെ കോച്ച് ഇഗോര് സ്റ്റിമാക് പ്രഖ്യാപിച്ചത്. ഏഷ്യന് കപ്പിനായി ബ്ലൂ ടൈഗേഴ്സ് ശനിയാഴ്ച ദോഹയില് എത്തുമെന്നും അറിയിച്ചിരുന്നു. 2024 ജനുവരി 13ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില് ഓസ്ട്രേലിയയാണ് എതിരാളികള്.

ഏഷ്യന് കപ്പിനുള്ള ഇന്ത്യന് ടീം പ്രഖ്യാപിച്ചു; രണ്ട് മലയാളി താരങ്ങള് സ്ക്വാഡില്

മലയാളി താരങ്ങളായ സഹല് അബ്ദുള് സമദും രാഹുല് കെപിയും ടീമിലിടം നേടിയിട്ടുണ്ട്. സഹലിന് പരിക്കിന്റെ ആശങ്കയുണ്ടായിരുന്നെങ്കിലും ഫിറ്റ്നസ് വീണ്ടെടുത്ത താരത്തെ സ്റ്റിമാക് ടീമിലുള്പ്പെടുത്തുകയായിരുന്നു. രാഹുല് കെ പി, ഇഷാന് പണ്ഡിത, പ്രീതം കോട്ടാല് എന്നിവരാണ് സ്ക്വാഡില് ഇടംനേടിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്. ഇവര് സൂപ്പര് കപ്പില് ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടാകില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us