ഓസ്ട്രേലിയൻ ഓപ്പണിന് നദാൽ ഇല്ല; സ്പെയ്നിലേക്ക് തിരികെ മടങ്ങുന്നു

സ്പെയ്നിലേക്ക് തിരികെ മടങ്ങുകയാണെന്ന് താരം എക്സിൽ കുറിച്ചു.

dot image

മെൽബൺ: സ്പാനിഷ് സൂപ്പർതാരം റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിന്ന് പിന്മാറി. ഇടുപ്പിന് പരിക്കേറ്റതിനെ തുടർന്നാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറുന്നത്. ബ്രിസ്ബെയ്ൻ ഇന്റർനാഷണലിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് നദാലിന് പരിക്കേറ്റത്.

മൂന്നര മണിക്കൂറോളം നീണ്ട മത്സരത്തിൽ ഓസ്ട്രേലിയൻ താരം ജോർദാൻ തോംസണോട് നദാൽ പരാജയപ്പെട്ടു. പിന്നാലെ സ്പെയ്നിലേക്ക് തിരികെ മടങ്ങുകയാണെന്ന് താരം എക്സിൽ കുറിച്ചു. ഒരു വർഷത്തിന് ശേഷമാണ് നദാൽ ടെന്നിസ് കോർട്ടിലേക്ക് തിരികെ വന്നത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കവെയാണ് നദാൽ പരിക്കേറ്റ് ടെന്നിസ് കോർട്ടിൽ നിന്ന് വിശ്രമം എടുത്തത്.

സെലക്ടർമാർക്ക് മറുപടി: രഞ്ജി ട്രോഫിയിൽ തകർപ്പൻ ഇരട്ട സെഞ്ച്വറിയുമായി പൂജാര

മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന നദാൽ 22 തവണ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. കൂടുതൽ ഗ്രാൻഡ് സ്ലാം നേട്ടത്തിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് മാത്രമാണ് നദാലിന് മുന്നിലുള്ളത്. വീണ്ടും പരിക്കേൽക്കുമ്പോൾ നദാൽ എത്ര കാലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമല്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us