കേരളത്തിന്റെ 'ശ്രീ'; അര്ജുന അവാര്ഡ് ഏറ്റുവാങ്ങി മുരളി ശ്രീശങ്കര്

അര്ജുന അവാര്ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്

dot image

ന്യൂഡല്ഹി: മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര് രാഷ്ട്രപതി ദ്രൗപതി മുര്മുവില് നിന്ന് അര്ജുന അവാര്ഡ് ഏറ്റുവാങ്ങി. ഈ വര്ഷത്തെ അര്ജുന അവാര്ഡ് പട്ടികയിലെ ഏക മലയാളിയാണ് മുരളി ശ്രീശങ്കര്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും അര്ജുന അവാര്ഡ് ഏറ്റുവാങ്ങി.

രാജ്യത്തെ കായിക താരങ്ങള്ക്ക് നല്കുന്ന മികച്ച രണ്ടാമത്തെ പുരസ്കാരമാണ് അര്ജുന അവാര്ഡ്. മുരളി ശ്രീശങ്കര് അടക്കം 26 കായികതാരങ്ങളാണ് 2023 അര്ജുന അവാര്ഡിന് അര്ഹരായത്. മികച്ച പരിശീലകര്ക്ക് നല്കുന്ന ദ്രോണാചാര്യ പുരസ്കാരം അഞ്ച് പേര്ക്ക് ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല് രത്ന പുരസ്കാരം ബാഡ്മിന്റണ് താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജും പങ്കിട്ടു. ഖേല് രത്ന വിജയികള്ക്ക് 25 ലക്ഷം രൂപയും അര്ജുന ജേതാക്കള്ക്ക് 15 ലക്ഷം രൂപയുമാണ് ക്യാഷ് അവാര്ഡ് ലഭിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us