അഡ്ലൈഡിൽ പൊരുതിവീണു; ബൊപ്പണ-എബ്ഡെന് സഖ്യത്തിന് തോൽവി

മത്സരത്തിൽ ബൊപ്പണ്ണ - എബ്ഡെന് സഖ്യം നന്നായി തുടങ്ങി.

dot image

അഡ്ലൈഡ്: അഡ്ലൈഡ് അന്താരാഷ്ട്ര ടെന്നിസ് ടൂർണമെന്റിൽ രോഹൻ ബൊപ്പണ്ണ - മാത്യു എബ്ഡെന് സഖ്യത്തിന് തോൽവി. രാജീവ് റാം - ജോ സാലിസ്ബറി സഖ്യത്തിന് മുന്നിലാണ് ബൊപ്പണ്ണ സംഘം പൊരുതി വീണത്. ഇരുസംഘങ്ങളും ഓരോ സെറ്റുകൾ വീതം നേടിയപ്പോൾ ടൈബ്രേയ്ക്കറിൽ രാജീവ് റാം - ജോ സാലിസ്ബറി സഖ്യം വിജയിച്ചു.

മത്സരത്തിന്റെ തുടക്കത്തിൽ ബൊപ്പണ്ണ - എബ്ഡെന് സഖ്യം നന്നായി തുടങ്ങി. ഒരു ഘട്ടത്തിൽ 4-1ന് ബൊപ്പണ സഖ്യം ലീഡ് ചെയ്തു. എന്നാൽ രാജീവ് റാം - ജോ സംഘം ശക്തമായി തിരിച്ചുവന്നു. 6-7ന് ആദ്യ സെറ്റ് റാമും ജോയും ജയിച്ചുകയറി. നിർണായകമായ രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. പോയിന്റ് നിലയിൽ ഇരു സംഘങ്ങളും തുല്യത പാലിച്ചാണ് രണ്ടാം സെറ്റ് മുന്നേറിയത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 7-5ന് ബൊപ്പണ-എബ്ഡെൻ സഖ്യം സെറ്റ് പിടിച്ചെടുത്തു.

അവസാന നിമിഷം ആവേശ ഗോൾ; ബേൺലിയെ സമനിലയിൽ പിടിച്ച് ലൂട്ടൺ ടൗൺ

ഇതോടെ വിജയികളെ നിർണയിക്കാൻ ടൈബ്രേയ്ക്കർ വേണ്ടി വന്നു. വിജയപരാജയങ്ങൾ മാറിമറിഞ്ഞ ടൈബ്രേയ്ക്കറിൽ ആദ്യം 5-1ന് ബൊപ്പണ സഖ്യം ലീഡ് ചെയ്തു. പക്ഷേ ശക്തമായി തിരിച്ചടിച്ച റാം-ജോ സംഘം സ്കോർ 5-5ന് തുല്യമാക്കി. കടുത്ത പോരാട്ടത്തിനൊടുവിൽ 9-11ന് ബൊപ്പണയും എബ്ഡെനും പൊരുതിവീണു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us