ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചു; ഇന്ത്യൻ ചെസ്സിൽ ആർ പ്രഗ്നാനന്ദ ഒന്നാം നമ്പർ താരം

ഡിങ് ലിറനെതിരായ വിജയത്തിൽ സന്തോഷമുണ്ടെന്ന് പ്രഗ്നാനന്ദ പ്രതികരിച്ചു.

dot image

ആംസ്റ്റർഡാം: കരിയറിൽ ആദ്യമായി ഇന്ത്യൻ ചെസ്സിലെ ഒന്നാം നമ്പർ താരമായി ആർ പ്രഗ്നാനന്ദ. ടാറ്റ സ്റ്റീൽസ് ചെസ്സ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ ലോകചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദയുടെ നേട്ടം. വിശ്വനാഥൻ ആനന്ദിനെ മറികടന്നാണ് പ്രഗ്നാനന്ദ ഈ നേട്ടം കൈവരിച്ചത്. ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് പ്രഗ്നാനന്ദ ഡിങ് ലിറനെ തോൽപ്പിച്ചത്.

ഡിങ് ലിറനെതിരായ വിജയത്തിൽ സന്തോഷമുണ്ടെന്ന് പ്രഗ്നാനന്ദ പ്രതികരിച്ചു. ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു. എങ്കിലും തുടക്കം മുതൽ മത്സരം തനിക്ക് അനുകൂലമായിരുന്നു. ആദ്യ നിമിഷങ്ങളിൽ ലഭിച്ച മുൻതൂക്കം നിലനിർത്താൻ താൻ ആഗ്രഹിച്ചു. തന്റെ മുന്നേറ്റത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ഡിങ് ലിറന് കഴിഞ്ഞില്ലെന്നും പ്രഗ്നാനന്ദ വ്യക്തമാക്കി.

അതിവേഗം മാറിയ അർജന്റീനൻ താരം; എൻസോ ഫെർണാണ്ടസിന് പിറന്നാൾഇതിഹാസവും വിവാദനായകനും ഒരാൾ ആയാൽ; ബോബി ഫിഷറിന്റെ ഓർമ്മകൾക്ക് 16 വയസ്

ലോക ചെസ്സ് റാങ്കിങ്ങിൽ 11-ാം സ്ഥാനത്താണ് പ്രഗ്നാനന്ദ. ഒന്നാം സ്ഥാനത്ത് നോർവെയുടെ മാഗ്നസ് കാൾസനാണ്. ഇന്ത്യൻ താരങ്ങളായ വിശ്വനാഥൻ ആനന്ദ് 12-ാമതും വിദിത് സന്തോഷ് 13-ാം സ്ഥാനത്തുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us