മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ. ഫ്രാൻസിന്റെ അഡ്രിയാൻ മന്നാരിനോയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോക്കോവിച്ച് ക്വാർട്ടറിലേക്ക് മുന്നേറിയത്. ആദ്യ രണ്ട് സെറ്റുകളിലും ജോക്കോവിച്ച് 6-0 ത്തിന് എതിരാളിയെ നിഷ്പ്രഭമാക്കി.
മൂന്നാം സെറ്റിൽ 6-3നും ജോക്കോവിച്ച് ജയിച്ചു. സ്കോർ 6-0, 6-0, 6-3. വിജയത്തോടെ 58-ാം തവണ ഗ്രാൻഡ്സ്ലാം ക്വാർട്ടറെന്ന റെക്കോർഡ് നേട്ടത്തിൽ ജോക്കോവിച്ച് എത്തി. റോജർ ഫെഡററിന് മാത്രമാണ് ഇതിന് മുമ്പ് 58 ഗ്രാൻഡ്സ്ലാം ക്വാർട്ടർ എന്ന നേട്ടമുള്ളത്.
ഇംഗ്ലണ്ടിന്റെ ബാസ്ബോളിനെതിരെ ഇന്ത്യയ്ക്ക് 'വിരാട്ബോൾ' ഉണ്ട്; സുനിൽ ഗാവസ്കർമൂന്ന് മത്സരങ്ങൾകൂടി ജയിച്ചാൽ 25 ഗ്രാൻഡ്സ്ലാം കിരീടമെന്ന നേട്ടത്തിലേക്ക് തന്റെ റെക്കോർഡ് ഉയർത്തുവാൻ ജോക്കോവിച്ചിന് കഴിയും. ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടമെന്ന ഓസ്ട്രേലിയൻ താരം മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ ജോക്കോവിച്ച്.