ഓസ്ട്രേലിയൻ ഓപ്പൺ; നൊവാക്ക് ജോക്കോവിച്ച് സെമിയിൽ

ആദ്യ സെറ്റിൽ ഇരുതാരങ്ങളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

dot image

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ നൊവാക്ക് ജോക്കോവിച്ച് സെമിയിൽ. അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ചാണ് ജോക്കോ സെമിയിലേക്ക് മുന്നേറിയത്. ആദ്യ രണ്ട് സെറ്റുകളിൽ ഫ്രിറ്റ്സ് ഉയർത്തിയ വെല്ലുവിളി അവസാന സെറ്റുകളിൽ ഉണ്ടായില്ല. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ജോക്കോവിച്ച് മത്സരം വിജയിച്ചു. സ്കോർ 7-6(7-3), 4-6, 6-2, 6-3.

ആദ്യ സെറ്റിൽ ഇരുതാരങ്ങളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. പോയിന്റ് നിലയിൽ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവിൽ 6-6ന് പോയിന്റ് തുല്യമായതോടെ മത്സരം ടൈബ്രേയ്ക്കറിലേക്ക് നീങ്ങി. 7-3ന് ടൈബ്രേയ്ക്കർ വിജയിച്ച് ജോക്കോവിച്ച് ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ടെയ്ലർ ഫ്രിറ്റ്സ് ശക്തമായി തിരിച്ചുവന്നു. 4-6ന് ഫ്രിറ്റ്സ് ഇത്തവണ ജോക്കോവിച്ചിനെ വീഴ്ത്തി.

അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

മൂന്നാം സെറ്റ് ജോക്കോവിച്ചിന്റേതായിരുന്നു. അനായാസം ജോക്കോവിച്ച് മുന്നേറി. കാര്യമായ വെല്ലുവിളികൾ ഫ്രിറ്റ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായതുമില്ല. ഇതോടെ 6-2ന് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. നിർണായകമായ നാലാം സെറ്റിൽ ഫ്രിറ്റ്സ് വിജയത്തിനായുള്ള ശ്രമങ്ങൾ നടത്തി. എങ്കിലും ജോക്കോവിച്ചിന്റെ കരുത്തിനോട് പിടിച്ചുനിൽക്കാൻ ഫ്രിറ്റ്സിന് കഴിഞ്ഞില്ല. 6-3ന് ഫ്രിറ്റ്സ് സെറ്റും മത്സരവും കൈവിട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us