ഇന്ത്യന് ബോക്സിങ് ഇതിഹാസം മേരികോം വിരമിച്ചു

ചരിത്രനേട്ടങ്ങള് സ്വന്തം പേരിലെഴുതിയാണ് ബോക്സിങ് റിംഗില് നിന്ന് മേരികോം വിരമിക്കുന്നത്

dot image

ഡൽഹി: ഇന്ത്യന് ബോക്സിങ് ഇതിഹാസം മേരികോം വിരമിച്ചു. രാജ്യാന്തര ബോക്സിങ് നിയമമനുസരിച്ച് പ്രായപരിധി ബാധകമായ സാഹചര്യത്തിലാണ് ഇടിക്കൂട്ടിലെ സൂപ്പര് താരം വിരമിക്കുന്നത്. ആറ് തവണ ലോക ചാമ്പ്യനും ഒളിംപികസ് വെങ്കല മെഡല് ജേതാവുമാണ് മേരികോം.

ബോക്സിങ് റിംഗില് രാജ്യത്തിന്റെ അഭിമാനമായ സൂപ്പര് താരം മാംഗ്തേ ചുംഗ്നെയ്ജാംഗ് മേരി കോം പെന്സില്വാനിയയിലെ സ്ക്രാന്റണില് സംഘടിപ്പിച്ച ലോക മീറ്റില് പതിനെട്ടാം വയസിലായിരുന്നു അരങ്ങേറ്റം കുറിച്ചത്. ഏഷ്യന് ഗെയിംസ് ബോക്സിംഗില് സ്വര്ണ്ണമെഡല് നേടിയ ആദ്യ ഇന്ത്യക്കാരിയാണ്. 2014ലെ ദക്ഷിണ കൊറിയ ഏഷ്യന് ഗെയിംസിലായിരുന്നു ഈ നേട്ടം. ബോക്സിംഗില് ആറ് തവണ ലോക ചാമ്പ്യന്നായിട്ടുണ്ട്. ആറ് തവണ ലോക ചാമ്പ്യനായ ആദ്യ വനിത എന്ന റെക്കോഡും മേരികോമിന്റെ പേരിലുണ്ട്.

2012ലെ ലണ്ടന് ഒളിംപിക്സില് വെങ്കല മെഡല് സ്വന്തമാക്കി. അഞ്ച് തവണ ഏഷ്യന് ചാമ്പ്യനുമാണ് മേരി കോം. ചരിത്രനേട്ടങ്ങള് സ്വന്തം പേരിലെഴുതിയാണ് ബോക്സിങ് റിംഗില് നിന്ന് മേരികോം വിരമിക്കുന്നത്. ഐബിഎ ചട്ടങ്ങളനുസരിച്ച് ബോക്സിങ് താരങ്ങള്ക്ക് 40 വയസുവരെ മാത്രമാണ് പങ്കെടുക്കാന് അനുമതി. ഈ പ്രായപരിധി പൂര്ത്തിയായ സാഹചര്യത്തിലാണ് വിരമിക്കൽ. മത്സര രംഗത്ത് തുടരാനാണ് താല്പര്യമെന്നായിരുന്നു മേരി കോമിന്റെ പ്രതികരണം. എന്നാല് പ്രായപരിധി നിയമം ഇത് അനുവദിക്കുന്നില്ല. ജീവിതത്തില് ഒരുപാട് നേടിയെന്നും മേരി കോം വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us