ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ്; രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡെൻ സഖ്യം ഫൈനലിൽ

രോഹൻ ബൊപ്പണ്ണയുടെ കരിയറിലെ മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്.

dot image

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡെൻ സഖ്യം ഫൈനലിൽ. ഷാങ് ഷിസെൻ-ടോമസ് മച്ചാക്ക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ-എബ്ഡെൻ സഖ്യം ഫൈനലിൽ പ്രവേശിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ബൊപ്പണ്ണ സംഘത്തിന്റെ വിജയം. സ്കോർ 6-3, 3-6, 7-6(10-7).

ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയുടെ കരിയറിലെ മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. ഓസ്ട്രേലിയൻ പങ്കാളി മാത്യു എബ്ഡനൊപ്പം രണ്ടാം തവണയാണ് ബൊപ്പണ്ണ ഗ്രാൻഡ്സ്ലാം ഫൈനലിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിൽ എബ്ഡനൊപ്പം ബൊപ്പണ്ണ ഫൈനലിൽ പ്രവേശിച്ചെങ്കിലും പരാജയപ്പെട്ടു.

അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം

മുമ്പ് 2013ൽ പാകിസ്താൻ താരം ഐസാം ഉൾ ഹഖ് ഖുറേഷിക്കൊപ്പവും രോഹൻ ബൊപ്പണ്ണ ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തിയിട്ടുണ്ട്. യുഎസ് ഓപ്പണിന്റെ ഫൈനലിൽ അന്ന് ഇന്ത്യ പാക് സഖ്യം പരാജയപ്പെട്ടു. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ വിജയിച്ചാൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരമായി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ മാറും.

dot image
To advertise here,contact us
dot image