മാര്വലസ് മെദ്വദേവ്; ഓസ്ട്രേലിയന് ഓപ്പണ് ഫൈനലില് സിന്നറിന് എതിരാളി

രണ്ട് സെറ്റുകള്ക്ക് പിറകില് നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് മെദ്വദേവ് വിജയം സ്വന്തമാക്കിയത്

dot image

മെല്ബണ്: 2024ലെ ഓസ്ട്രേലിയന് ഓപ്പണ് ടെന്നിസ് ടൂര്ണമെന്റില് റഷ്യന് സൂപ്പര് താരം ഡാനില് മെദ്വദേവ് ഫൈനലില്. സെമി ഫൈനലില് ജര്മ്മനിയുടെ അലക്സാണ്ടര് സ്വരേവിനെ തോല്പ്പിച്ചാണ് താരം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. നാല് മണിക്കൂർ 18 മിനിറ്റോളം നീണ്ടുനിന്ന പോരാട്ടത്തില് 57, 36, 76 (4), 76 (5), 63 എന്ന സ്കോറിനായിരുന്നു താരത്തിന്റെ വിജയം.

രണ്ട് സെറ്റുകള്ക്ക് പിറകില് നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് മെദ്വദേവ് വിജയം സ്വന്തമാക്കിയത്. മൂന്നാം സെറ്റും നാലാം സെറ്റും ഒപ്പത്തിനൊപ്പം വന്നതിന് ശേഷം ടൈ ബ്രേക്കറിലായിരുന്നു വിജയം. ബ്രേക്ക് പോയിന്റ് നേടി മെദ്വദേവ് അഞ്ചാം സെറ്റ് ഉറപ്പിക്കുകയായിരുന്നു.

സെന്സേഷണല് സിന്നര്; ഓസട്രേലിയന് ഓപ്പണില് ആറ് വര്ഷത്തിന് ശേഷം ജോക്കോവിച്ചിന് തോല്വി

നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചിനെ തോല്പ്പിച്ചെത്തുന്ന ഇറ്റലിയുടെ യാനിക് സിന്നറെയാണ് മെദ്വദേവ് ഫൈനലില് നേരിടുക. ആറ് വര്ഷത്തിന് ശേഷമാണ് ലോക ഒന്നാം നമ്പര് താരം ഓസ്ട്രേലിയന് ഓപ്പണില് തോല്വി അറിയുന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്ക്കായിരുന്നു ഇറ്റാലിയന് താരം യാനിക് സിന്നറുടെ വിജയം. സ്കോര് 6-1, 6-2, 6-7(68), 63.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us