സെന്സേഷണല് സിന്നര്; ഓസട്രേലിയന് ഓപ്പണില് ആറ് വര്ഷത്തിന് ശേഷം ജോക്കോവിച്ചിന് തോല്വി

ആദ്യ രണ്ട് സെറ്റുകളില് അനായാസമായിരുന്നു ജാനിക് സിന്നറുടെ മുന്നേറ്റം.

dot image

മെല്ബണ്: ഓസ്ട്രേലിയന് ഓപ്പണ് ടെന്നിസ് ടൂര്ണമെന്റില് നൊവാക് ജോക്കോവിച്ചിനെ തോല്പ്പിച്ച് യാനിക് സിന്നര് ഫൈനലില്. ആറ് വര്ഷത്തിന് ശേഷമാണ് ലോക ഒന്നാം നമ്പര് താരം ഓസ്ട്രേലിയന് ഓപ്പണില് തോല്വി അറിയുന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്ക്കായിരുന്നു ഇറ്റാലിയന് താരം യാനിക് സിന്നറുടെ വിജയം. സ്കോര് 6-1, 6-2, 6-7(6-8), 6-3.

ആദ്യ രണ്ട് സെറ്റുകളില് അനായാസമായിരുന്നു ജാനിക് സിന്നറുടെ മുന്നേറ്റം. ആദ്യ സെറ്റില് 6-1ന് സിന്നര് ജോക്കോവിച്ചിനെ മുട്ടുകുത്തിച്ചു. രണ്ടാം സെറ്റിലും സിന്നറുടെ മുന്നില് ലോക ഒന്നാം നമ്പര് താരത്തിന് പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. 6-2ന് ഇറ്റാലിയന് താരം അനായാസം സെറ്റ് പിടിച്ചെടുത്തു.

അവസാനം ഇല്ലാത്ത സാവി യുഗം; സ്പാനിഷ് ഇതിഹാസം ബാഴ്സ വിടുമോ ?

മൂന്നാം സെറ്റിലാണ് ജോക്കോവിച്ച് തന്റെ താളം വീണ്ടെടുത്തത്. ഇത്തവണ സിന്നറും ജോക്കോവിച്ചും തമ്മില് കടുത്ത പോരാട്ടം തന്നെ ഉണ്ടായി. പോയിന്റ് നിയലില് ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവില് സ്കോര് 6-6ന് തുല്യമായാതോടെ മൂന്നാം സെറ്റ് ടൈബ്രേയ്ക്കറിലേക്ക് നീണ്ടു. ഇവിടെ ആദ്യം ജോക്കോവിച്ചാണ് മുന്നിട്ട് നിന്നത്. എങ്കിലും സിന്നര് ശക്തമായി തിരിച്ചുവന്നു. പിന്നെ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവില് 6-8ന് ജോക്കോവിച്ച് സെറ്റ് പിടിച്ചെടുത്തു.

പരാജയപ്പെട്ട ഫുട്ബോൾ താരം, പക്ഷേ മികച്ച പരിശീലകൻ; ജോസ് മൗറീഞ്ഞോയ്ക്ക് പിറന്നാൾ

നിര്ണായകമായ നാലാം സെറ്റില് ജോക്കോവിച്ച് മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും പോയിന്റ് നിലയില് സിന്നറാണ് മുന്നേറിയത്. ഒടുവില് ജോക്കോവിച്ച് യുഗം അവസാനിപ്പിച്ച് സിന്നര് 6-3ന് സെറ്റ് പിടിച്ചെടുത്തു. ഒപ്പം ഓസ്ട്രേലിയന് ഓപ്പണിന്റെ ഫൈനലിലും കടന്നു.

dot image
To advertise here,contact us
dot image