മെല്ബണ്: ഓസ്ട്രേലിയന് ഓപ്പണില് ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ. 43-ാം വയസില് പുരുഷ ഡബിള്സ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ബൊപ്പണ്ണ. ഫൈനലില് ഇറ്റലിയുടെ സിമോണ് ബോറെല്ലി- ആന്ദ്രേ വാവസോറി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ- മാത്യു എബ്ഡന് സഖ്യം കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്ക്കായിരുന്നു വിജയം. സ്കോര്: 7(7)-6, 7-5.
Look what it means to @rohanbopanna and @mattebden 😍
— #AusOpen (@AustralianOpen) January 27, 2024
At 43, Bopanna has his FIRST Men's Doubles Grand Slam title - and becomes the oldest to do so in the Open Era 👏👏#AusOpen pic.twitter.com/qs0JlrkMO7
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഫൈനലില് നടന്നത്. ആദ്യ സെറ്റ് ടൈ ബ്രേക്കറിലാണ് ഇന്തോ- ഓസീസ് സഖ്യം നേടിയത്. രണ്ടാം സെറ്റിലായിരുന്നു ഇറ്റാലിയന് സഖ്യത്തിന്റെ വെല്ലുവിളി മറികടന്ന് ബൊപ്പണ്ണയും എബ്ഡനും വിജയത്തിലെത്തിയത്. രണ്ടാം സെറ്റില് തിരിച്ചുവരാന് പൊരുതിനോക്കിയെങ്കിലും മത്സരം ബൊപ്പണ്ണ- എബ്ഡന് സഖ്യത്തിന് അനുകൂലമാവുകയായിരുന്നു.
ചരിത്രം കുറിച്ച് രോഹൻ ബൊപ്പണ്ണ; കരിയറിൽ ആദ്യമായി ലോക ഒന്നാം നമ്പർ താരംചരിത്രത്തിലെ പ്രായം കൂടിയ ഗ്രാന്ഡ് സ്ലാം വിജയിയാണ് രോഹന് ബൊപ്പണ്ണ. താരത്തിന്റെ കരിയറിലെ രണ്ടാമത് ഗ്രാന്ഡ്സ്ലാം കിരീടവും ആദ്യ പുരുഷ ഡബിള്സ് കിരീടവുമാണിത്.