ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ചാമ്പ്യനെ ഇന്നറിയാം; മെവ്ദേവിന് സിന്നർ എതിരാളി

ഇതാദ്യമായാണ് ഒരു ഇറ്റാലിയൻ താരം ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനൽ കളിക്കുന്നത്.

dot image

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ പുരുഷ ചാമ്പ്യനെ ഇന്നറിയാം. കിരീട പോരാട്ടത്തിൽ റഷ്യയുടെ ഡാനിയേൽ മെവ്ദേവ് ഇറ്റലിയുടെ യാനിക് സിന്നറെ നേരിടും. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിന് യോഗ്യത നേടിയത്.

ഇതാദ്യമായാണ് ഒരു ഇറ്റാലിയൻ താരം ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനൽ കളിക്കുന്നത്. സിന്നറിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലുമാണ് ഇന്ന് നടക്കുന്നത്. അലക്സാണ്ടർ സ്വരേവിന്റെ ശക്തമായ പോരാട്ടത്തെ മറികടന്നാണ് മെവ്ദേവ് ഓസ്ട്രേലിയൻ ഓപ്പൺ കലാശപ്പോരിന് യോഗ്യത നേടിയത്.

ജോർദാൻ ഹെൻഡേഴ്സൻ പോകുന്നു; സൗദിയുടെ കായിക മോഹങ്ങൾക്ക് തിരിച്ചടിയോ?

മുമ്പ് രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച മെവ്ദേവ് രണ്ടിലും പരാജയപ്പെട്ടു. യുഎസ് ഓപ്പണിൽ ഒരു കിരീടം മാത്രമാണ് മെവ്ദേവിന് ഇതുവരെ നേടാനായത്. രണ്ടാം ഗ്രാൻഡ്സ്ലാമും ആദ്യ ഓസ്ട്രേലിയൻ ഓപ്പണുമാണ് മെവ്ദേവിന്റെ ലക്ഷ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us