ഡൽഹി: കായിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ വാക്കുകൾ. ഏഷ്യൻ ഗെയിംസിലും പാരാ ഏഷ്യൻ ഗെയിംസിലും എക്കാലത്തെയും മികച്ച മെഡൽ എണ്ണമാണ് രാജ്യത്തിന് ലഭിച്ചത്. 2023ൽ ലോക ചാമ്പ്യനായ മാഗ്നസ് കാൾസണിനെതിരെ പ്രഗ്നാനന്ദ ശക്തമായ പോരാട്ടം നടത്തിയതായി ധനമന്ത്രി പറഞ്ഞു.
ഇന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ താരമാണ് പ്രഗ്നാനന്ദ. 2010ൽ 20ൽ താഴെൃ ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയ്ക്ക് 80ലധികം ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാരുണ്ടെന്നും നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി.
ദൈവത്തിനും മിശിഹായ്ക്കും ഇടയിലെ ദൈവദൂതൻ; ഗബ്രിയേല് ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഇന്ന് പിറന്നാള്ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ നായകൻ; ഗ്രെയിം സ്മിത്തിന് പിറന്നാൾഇന്ത്യൻ ചെസ്സിന് 2023 മികച്ച വർഷമാണ്. പ്രഗ്നാനന്ദ അതിന്റെ മുൻനിരയിലെ പോരാളിയാണ്. ചെസ്സ് ലോകകപ്പിൽ ഫൈനലിൽ എത്താൻ പ്രഗ്നാനന്ദയ്ക്ക് സാധിച്ചു. പ്രഗ്നാനന്ദയുടെ കഠിനാദ്ധ്വാനത്തെയും ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.