ചെന്നൈ: എടിപി റാങ്കിങ്ങിൽ ആദ്യ 100ലെത്തി ഇന്ത്യൻ ടെന്നിസ് താരം സുമിത് നാഗൽ. 23 സ്ഥാനങ്ങൾ ഉയർന്ന് നാഗൽ 98-ാം സ്ഥാനത്തെത്തി. ഇന്ത്യൻ താരത്തിന്റെ കരിയറിലെ ഏറ്റവും ഉയർന്ന നേട്ടമാണിത്. ചെന്നൈ ഓപ്പൺ ചലഞ്ചർ ടെന്നിസ് കിരീടം നേടിയതോടെയാണ് നാഗൽ റാങ്കിങ്ങിൽ കുത്തനെ ഉയർന്നത്.
'താനിപ്പോൾ വികാരധീതനാണ്. റാങ്കിങ്ങിൽ ആദ്യ 100ൽ എത്തുക ഏതൊരു ടെന്നിസ് താരത്തിന്റെയും ആഗ്രഹമാണ്. സ്വന്തം രാജ്യത്ത്, സ്വന്തം ജനങ്ങൾക്ക് മുന്നിൽ ഒരു കിരീടം വിജയിക്കുക, അതിനേക്കാൾ വലുതായി മറ്റൊന്നുമില്ല.', സ്വപ്ന നേട്ടത്തിന് പിന്നാലെ സുമിത് നാഗൽ പ്രതികരിച്ചു.
രഞ്ജിയിൽ കേരളത്തിന് ആദ്യ ജയം; ആവേശപ്പോരിൽ ബംഗാളിനെ തകർത്തുഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലും നാഗൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. രണ്ടാം റൗണ്ടിലാണ് താരം പുറത്തായത്. എങ്കിലും 35 വർഷത്തിന് ശേഷം സീഡഡ് താരത്തെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരമായി നാഗൽ.